July 14, 2024

ഓണ്‍ലൈന്‍ ബോധവല്‍കരണ സെമിനാര്‍ മെയ് 19 ന് നിഷ് ക്യാമ്പസില്‍

0
നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്റ് ഹിയറിങ്ങ് (നിഷ്) വനിതാ
ശിശുവികസന ഡയറക്ടറേറ്റിന്റെ സഹകരണത്തോടെ 'ശ്രവണ പരിമിതിയുടെ ജനിതക
കാരണങ്ങളും അനുബന്ധ പ്രശ്‌നങ്ങളും ചികിത്സയും' എന്ന വിഷയത്തില്‍ മെയ് 19 ന്
രാവിലെ 10.30 ന് നിഷ് ക്യാമ്പസില്‍ സെമിനാര്‍ നടത്തും. എസ്.എ.ടി. ഹോസ്പിറ്റല്‍
ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് പീഡിയാട്രിക്‌സിലെ ജനറ്റിക്‌സ് അഡീഷണല്‍ പ്രൊഫസര്‍
വി.എച്ച്.ശങ്കര്‍ സെമിനാറിന് നേതൃത്വം നല്‍കും. തല്‍സമയ വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ ജില്ലാ ശിശുസംര ക്ഷണ ഓഫീസുകളിലും സെമിനാര്‍ പ്രദര്‍ശിപ്പിക്കും.
സെമിനാറില്‍ പങ്കെടുക്കുന്നവര്‍ക്ക് വിദഗ്ധരുമായി ഓണ്‍ലൈനില്‍ സംശയനിവാരണം
നടത്താം. താല്‍പ്പര്യമുള്ളവര്‍ ജില്ലാ ശിശുസംരക്ഷണ ഓഫീസുമായി ബന്ധപ്പെടണം.
ഫോണ്‍: 04936 246098 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *