November 9, 2026

ജനക്ഷേമ പദ്ധതികളെ തള്ളിപ്പറയുന്ന സർക്കാരാണ് കേരളം ഭരിക്കുന്നതെന്ന് പി.കെ. ജയലക്ഷ്മി .: മന്ത്രിസഭയുടെ രണ്ടാം വാർഷികം വഞ്ചനാദിനമായി ആചരിച്ചു.

0
IMG-20180518-WA0012
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
ഇടതു സര്‍ക്കാരിന് രണ്ട് വയസ്; യു.ഡി.എഫ് വഞ്ചനാദിനമായി ആചരിച്ചു. ഇതിന്റെ ഭാഗമായി മാനന്തവാടി യു.ഡി.എഫ്.നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആർ.ഡി.ഓഫിസിലേയ്ക്ക് മാർച്ചും, ധർണ്ണയും നടത്തി
എല്‍.ഡി.എഫ് സര്‍ക്കാര്‍ രണ്ടാം വര്‍ഷികാഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കുന്ന ഇന്ന് 140 നിയോജകമണ്ഡലങ്ങളിലും യു.ഡി.എഫ് നിയോജകമണ്ഡലം കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ വഞ്ചനാദിനമായി ആചരിച്ചു. ഇതിന്റെ ഭാഗമായി മാനന്തവാടി യു.ഡി.എഫ്.നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആർ.ഡി.ഓഫിസിലേയ്ക്ക് മാർച്ചും, ധർണ്ണയും നടത്തി.ധർണ്ണാ സമരം മുൻ മന്ത്രിയും  എ.ഐ.സി.സി.മെമ്പറുമായ  പി.കെ.ജയലക്ഷ്മി ഉദ്ഘാടനം ചെയ്തു .ജനക്ഷേമ പദ്ധതികളെ തള്ളിപ്പറയുകയും ജനങ്ങളുടെ പ്രശ്നങ്ങളെ അവഗണിക്കുകയും ചെയ്യുന്ന സർക്കാരാണ് കേരളം ഭരിക്കുന്നതെന്ന് പി.കെ. ജയലക്ഷ്മി പറഞ്ഞു.
അഡ്വ: എൻ.കെ.വർഗ്ഗീസ്, എം.സി.സെബാസ്ത്യൻ,പടയൻ അഹമ്മദ്, എം.അബ്ദുറഹ്മാൻ, പി.വി.എസ്.മൂസ, ഭൂപേഷ് പനമരം, അഡ്വ.എ.എൻ.ജവഹർ, ബേബി കാരക്കാമല, ചിന്നമ്മ ജോസ്‌, എക്കണ്ടി മെയ്തൂട്ടി, എം.ജി.ബിജു, പി.വി.ജോർജ്ജ്, കമ്മനമോഹനൻ, എച്ച്.ബി.പ്രദീപ് മാസ്റ്റർ, പ്രഭാകരൻ മാസ്റ്റർ, കടവത്ത് മുഹമ്മദ്, അഡ്വ:പടയൻ റഷീദ്, ജേക്കബ് സെബാസ്ത്യൻ, പി.എം. ബെന്നി, അസീസ് വാളാട്, ഡെന്നിസൺ കണിയാരം, സണ്ണി ചാലിൽ, ജോസ് കൈനിക്കുന്നേൽ, ജോസ് പാറയ്ക്കൽ, സിനോ പാറക്കാലായിൽ, പത്മനാഭൻ തിരുനെല്ലി, പ്രമോദ് മാസ്റ്റർ, ജിജി വെള്ളമുണ്ട, റഷീദ് തൃശ്ശിലേരി, ബെന്നി അരിഞ്ചേർമല, തുടങ്ങിയവർ സംസാരിച്ചു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *