August 31, 2026

നീരുറവ പദ്ധതിക്ക് തുടക്കമായി

0
Neerurava
By ന്യൂസ് വയനാട് ബ്യൂറോ
ജില്ലാ പഞ്ചായത്തിന് കീഴില്‍ വരുന്ന ഹൈസ്‌കൂളുകളിലെ കിണറുകളില്‍ ജല
സുരക്ഷ ഉറപ്പുവരുത്തുന്നതിന് ജില്ലാ പഞ്ചായത്ത് 2018-19 വര്‍ഷിക പദ്ധതിയില്‍
ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന കിണര്‍ റീ ചാര്‍ജിംഗ് പദ്ധതിയായ നീരുറവക്ക്
തുടക്കമായി. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്
ടി.ഉഷാകുമാരി തേറ്റമല ഗവ ഹെസ്‌കൂളില്‍ നിര്‍വ്വഹിച്ചു. 15 ലക്ഷം രൂപ
വകയിരിത്തിയിരിക്കുന്ന പദ്ധതി ജില്ലയിലെ 58 ഹൈസ്‌കൂളുകളില്‍ നടപ്പിലാക്കുന്നു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ.അസ്മത്ത് അധ്യക്ഷത വഹിച്ചു.
വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.മിനി, മെമ്പര്‍മാരായ എ.പ്രഭാകരന്‍
മാസ്റ്റര്‍, പി.ഇസ്മയില്‍, തൊര്‍നാട് ഗ്രാമപഞ്ചായത്ത് മെമ്പര്‍ ആന്‍സി ജോയി പി.ടി.എ
പ്രസിഡന്റ് എന്‍.കെ സുലൈമാന്‍ എന്നിവര്‍ പ്രസംഗിച്ചു. യോഗത്തില്‍ ജില്ലാ
മണ്ണുസംരക്ഷണ ഓഫീസര്‍ പി.യു.ദാസ് സ്വാഗതവും ഹെഡ്മാസ്റ്റര്‍ പി.കെ കുഞ്ഞമ്മദ്
നന്ദിയും പറഞ്ഞു. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *