May 3, 2024

ജില്ലാ ശിശുസംരക്ഷണ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ പോക്‌സോ പരിശീലനം നടത്തി

0
ജില്ലാ ശിശുസംരക്ഷണ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ 8 പ്രൊജക്ടുകളിലായി നടത്തി
വരുന്ന പോക്‌സോ പരിശീലന പരിപാടിയുടെ അന്തിമഘട്ടം ബത്തേരി അഡീഷണല്‍
പരിധിയിലെ അംഗണ്‍വാടി ജീവനക്കാര്‍ക്കായി അമ്പലവയല്‍ പഞ്ചായത്ത് മിനി
കോണ്‍ഫറന്‍സ് ഹാളില്‍ നടത്തി. അമ്പലവയല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സീത
വിജയന്‍ ഉദ്ഘാടനം ചെയ്തു.ജില്ലാ ശിശുസംരക്ഷണ യൂണിറ്റ് പ്രൊട്ടക്ഷന്‍ ഓഫീസര്‍
വിക്ടര്‍ ജോണ്‍സണ്‍ അദ്ധ്യക്ഷത വഹിച്ചു. ബത്തേരി അഡീഷണല്‍ സി.ഡി.പി.ഒ ഗീത
എന്‍.പി, ഐ.സി.ഡ.ിഎസ് സൂപ്പര്‍വൈസര്‍മാരായ സുഭാഷിണി കെ.കെ, ഷാലി റ്റി.സി,
അന്നമ്മ, ജില്ലാശിശുസംരക്ഷണ യൂണിറ്റ് സോഷ്യല്‍ വര്‍ക്കര്‍മാരായ അഭിത പി ടി,
കുമാരി അഖില രാജഗോപാല്‍ എന്നിവര്‍ സംസാരിച്ചു. പോക്‌സോ നിയമം 2012
വിഷയത്തെ ആസ്പദമാക്കി അഡ്വ. ടി. യു ബാബു, ജില്ലാശിശുസംരക്ഷണ
യൂണിറ്റ്,സേവനങ്ങള്‍, പ്രവര്‍ത്തനങ്ങള്‍, കുട്ടികളും അവകാശങ്ങളും എന്നീ
വിഷയങ്ങളെ ആസ്പദമാക്കി ജില്ലാ ശിശുസംരക്ഷണ യൂണിറ്റ് പ്രൊട്ടക്ഷന്‍ ഓഫീസര്‍
അസ്മിത പി.എം എന്നിവര്‍ ക്ലാസ്സെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *