June 20, 2026

കോട്ടത്തറ പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വിജയികളെ അനുമോദിച്ചു

0
asmath
By ന്യൂസ് വയനാട് ബ്യൂറോ
കോട്ടത്തറ; കോട്ടത്തറ പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയ പഞ്ചായത്തിലെ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു. ചടങ്ങ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ അസ്മത്ത് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് ശുഐബ്. പി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് ലീഗ് ജനറല്‍ സെക്രട്ടറി കെ.കെ നാസര്‍, ഗ്രാമപഞ്ചായത്ത് മെമ്പര്‍ വി. നാസര്‍, നിയോജകമണ്ഡലം യൂത്ത് ലീഗ് വൈസ് പ്രസിഡന്റ് കെ.കെ മുഹമ്മദലി. പി.സി കോട്ടത്തറ, കെ.കെ മമ്മൂട്ടി, എം. സി മോയിന്‍, പി. മജീദ്, എ. ഗഫൂര്‍, ബിജു, ജയചന്ദ്രന്‍, നവനീത്, അപര്‍ണ സംസാരിച്ചു. ഷാഫി വൈപ്പടി സ്വാഗതവും സാദിഖ് കോട്ടത്തറ നന്ദിയും പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *