August 31, 2026

ഇടത് സര്‍ക്കാരിനെതിരെ കുറ്റപത്രസമര്‍പ്പണം നടത്തി

0
08-1
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ:കേരള സര്‍ക്കാര്‍ അധികാരത്തില്‍ കയറി രണ്ടാം വാര്‍ഷികം ആഘോഷിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ മരവിപ്പിക്കുകയും ഒന്നിനു പുറകെ മറ്റൊന്നായി ഉയര്‍ന്ന്‍ വന്ന വിവാദങ്ങളിലൂടെ കേരളത്തിന്റെ സല്‍പ്പേര് കളങ്കപ്പെടുത്തുകയും പിണറായി സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തില്‍ യു ഡി എഫ് സംസ്ഥാന കമ്മിറ്റിയുടെ നിര്‍ദ്ദേശപ്രകാരം കല്‍പ്പറ്റ നിയോജക മണ്ഡലം യു ഡി എഫ് കമ്മിറ്റി കല്‍പ്പറ്റ സെയില്‍ ടാക്‌സ് ഓഫീസ്സിലേക്ക് മാര്‍ച്ച് നടത്തി.ഇടത് സര്‍ക്കാരിനെതിരെ കുറ്റപത്രം അവതരിപ്പിച്ചുകൊണ്ട് പൊതു സമൂഹത്തിന്റെ മുന്നില്‍ സമര്‍പ്പിച്ചു.സമരപരിപാടി മുസ്ലീം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി കെ.കെ.അഹമ്മദ് ഹാജി ഉദ്ഘാടനം ചെയ്തു.റസാഖ് കല്‍പ്പറ്റ അധ്യക്ഷത വഹിച്ചു.കെ.പി.സി.സി അംഗം പി.പി.ആലി എം.എ.ജോസഫ്,എന്‍.കെ.റഷീദ്,സി.എം.ബാബു,ബ.ഹാരിസ്,പി.കെ അനില്‍കുമാര്‍,ജി.വിജയമ്മ ടീച്ചര്‍,പി.ശോഭനകുമാരി,എം.എം.രമേശന്‍,പി.കെ.കുഞ്ഞി മൊയ്തീന്‍,പോള്‍സ കൂവക്കല്‍,മുഹമ്മദ് ബഷീര്‍,നീലക്കണ്ടി സലീം,കെ.കെ.രാജേന്ദ്രന്‍,വി.സുരേഷ് കുമാര്‍,ആര്‍.മണികണ്ഠന്‍,സുരേഷ് ബാബു കണിയാമ്പറ്റ എന്നിവര്‍ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *