May 3, 2024

കുടുംബശ്രീയില്‍ എം.ഇ.സിമാരെ നിയമിക്കുന്നു

0
കല്‍പ്പറ്റ: കുടുംബശ്രീ മൈക്രോ എന്റര്‍പ്രൈസസ് കണ്‍സള്‍ട്ടന്റുമാരെ (എം.ഇ.സി) തിരഞ്ഞെടുക്കുന്നു.18 നും 45 നും മധ്യേപ്രായമുള്ള കുടുംബശ്രീ അംഗങ്ങള്‍ക്കും കുടുംബശ്രീ കുടുംബാംഗങ്ങള്‍ക്കും അപേക്ഷിക്കാം. യോഗ്യത ഏതെങ്കിലും ബിരുദം, കമ്പ്യൂട്ടര്‍ പരിജ്ഞാനം അഭികാമ്യം. ചെറുകിട സംരംഭമേഖലകളില്‍ മുന്‍പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. വിശദമായ ബയോഡാറ്റ, സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്, സി.ഡി.എസ് ചെയര്‍പേഴ്‌സന്റെ ശുപാര്‍ശ കത്ത് എന്നിവ സഹിതം ജില്ലാ മിഷന്‍ ഓഫീസില്‍ നേരിട്ടോ, ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍, കുടുംബശ്രീ ജില്ലാ മിഷന്‍, പോപ്പുലര്‍ ബില്‍ഡിംഗ്, കളക്‌ട്രേറ്റിന് എതിര്‍വശം, കല്‍പ്പറ്റ നോര്‍ത്ത്, 673122  എന്ന വിലാസത്തിലോ സമര്‍പ്പിക്കാവുന്നതാണ്. അവസാന തീയതി 2018 മെയ് 23. കൂടുതല്‍ വിവരങ്ങള്‍ക്ക് കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫീസുമായോ 04936206589 എന്ന നമ്പറിലോ ബന്ധപ്പെടുക.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *