May 3, 2024

സര്‍ക്കാര്‍ മദ്യവിപത്ത് കണ്ടില്ലെന്ന് നടിക്കുന്നു-പ്രൊ.ടി എം രവീന്ദ്രന്‍

0
Img 20180517 Wa0107 1
മാനന്തവാടി; മദ്യ വര്‍ജ്ജനമുദ്രാവാക്യവുമായി ഭരണത്തിലെത്തിയ നിലവിലെ സര്‍ക്കാര്‍ മദ്യവിപത്തിലകപ്പെടുന്ന സ്ത്രീകളുടെയും കുട്ടികളുടെയും ആദിവാസി മസൂഹത്തിന്റെയും ദിരിതങ്ങള്‍ കണ്ടില്ലന്ന് നടിക്കുകയും മദ്യദാനം സര്‍വ്വനാല്‍ പ്രധാനം എന്ന നിലയില്‍ പ്രവര്‍ത്തിക്കുകയുമാണെന്ന് കേരള മദ്യനിരോധന സമിതി സംസ്ഥാന പ്രസിഡന്റ് പ്രൊഫസര്‍ ടി.എം രവീന്ദ്രന്‍ കുറ്റപ്പെടുത്തി.എറണാകുളം ചെറായി ബീച്ചിലെ കണ്‍സ്യൂമര്‍ഫെഡിന്റെ കീഴിലുള്ള മദ്യഷാപ്പ് 95 ദിവസത്തെ സമരത്തെത്തുടര്‍ന്ന് അടച്ചുപൂട്ടിക്കാന്‍ നേതൃത്വം നല്‍കിയ ദളിത് സമരഭടന്മാരോടൊപ്പം മാനന്തവാടി ബീവറേജ് വിരുദ്ധ സമരപ്പന്തലിലെത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.സമര സഹായ സമിതിയുടെ ആഭിമുഖ്യത്തില്‍ നടന്ന പരിപാടിയില്‍ ചെയര്‍മാന്‍ എന്‍ മണികണിയപ്പന്‍ അദ്ധ്യക്ഷം വഹിച്ചു.പ്രൊ.ഒ.ജെ ചിന്നമ്മ,ടി.പി.ശിവദാസ്,ഇ പി വേണു,സിനിചിറായി,കൃഷ്ണന്‍പൊയ്കയില്‍,പി ജെ ജോണ്‍,ഭരതന്‍ പുത്തൂര്‍വട്ടം,വെള്ളസോമന്‍,മുജീബ് റഹ്മാന്‍,മാക്കാ പയ്യമ്പള്ളി എന്നിവര്‍ പ്രസംഗിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *