August 13, 2026

ബോള്‍ ബാഡ്മിന്റണ്‍ സമ്മര്‍ക്യാമ്പ് സമാപിച്ചു

0
By ന്യൂസ് വയനാട് ബ്യൂറോ
ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലും ബോള്‍ ബാഡ്മിന്റണ്‍ അസോസിയേഷനും
ചേര്‍ന്ന് വെള്ളമുണ്ടയില്‍ നടത്തിവരുന്ന ബോള്‍ ബാഡ്മിന്റണ്‍ സമ്മര്‍ക്യാമ്പ് സമാപിച്ചു.
34 പേരാണ് ക്യാമ്പില്‍ പങ്കെടുത്തത്. ക്യാമ്പംഗങ്ങള്‍ക്ക് സര്‍ട്ടിഫിക്കറ്റ് വിതരണം
ചെയ്തു.സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് എം.മധു ക്യാമ്പ് സമാപന
സമ്മേളനം ഉദ്ഘാടനം ചെയ്തു. ബോള്‍ ബാഡ്മിന്റണ്‍ അസോസിയേഷന്‍ ജില്ലാ
സെക്രട്ടറി പി.ടി.സുഭാഷ് അദ്ധ്യക്ഷത വഹിച്ചു. വി.കെ.ശ്രീധരന്‍,എം.മുരളീധരന്‍,
പരിശീലകരായ പി.നന്ദു, കെ.ഷാനിഫ് എന്നിവര്‍ സംസാരിച്ചു. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *