May 19, 2024

സ്കൂൾ കായിക മേളയിലെ പരിശീലനത്തിന് സജ്ജമായി പുല്‍പ്പള്ളി അലന്‍ തിലക് കരാത്തേ സ്‌കൂ ള്‍.

0
Img 20180704 Wa0015
പുല്‍പ്പള്ളി: സ്‌കൂള്‍ കായികമേളയില്‍ മത്സരിക്കാനുതകും വിധം കരാത്തെ പരിശീലനത്തിന് സജ്ജമായി പുല്‍പ്പള്ളി അലന്‍ തിലക് കരാത്തേ സ്‌കൂ ള്‍.  ഈ വര്‍ഷം സ്‌കൂള്‍ കായികമേളയില്‍ ഉള്‍പ്പെടുത്തിയ 17 ഇനങ്ങളിലൊന്ന് കരാത്തെയായ സാഹചര്യത്തിലാണ് വിദ്യാ ര്‍ത്ഥികള്‍ക്ക് മെച്ചപ്പെട്ട പരിശീലനം നല്‍കാന്‍ അലന്‍ തിലക് ലക്ഷ്യമിടുന്നത്. കരാത്തെ പരിശീലനത്തില്‍ കാല്‍നൂറ്റാണ്ട് പിന്നിടുന്ന ദേശീയതാരമായിരുന്ന ക്വോഷി പി വി സുരേഷാണ്  അലന്‍ തിലകിന്റെ പ്രധാന പരിശീലകന്‍. സ്‌കൂള്‍ കായികമേളയില്‍ കരാത്തെ കൂടി ഉള്‍പ്പെടുത്തിയ സാഹചര്യത്തില്‍ ജില്ലയിലെ സ്‌കൂളുകള്‍ പരിശീലനത്തിന് അവസരമൊരുക്കണമെന്ന് സുരേഷ് പുറയുന്നു. നിലവില്‍ പുല്‍പ്പള്ള സെ ന്റ്‌മേരീസ് സ്‌കൂളില്‍ കരാ ത്തെ പരിശീലനം നടത്തിവരുന്നുണ്ട്. മറ്റ് സ്‌കൂളുകള്‍ കൂടി ഈ ദൗത്യം ഏറ്റെടുക്കേണ്ടതുണ്ട്. 


     കുട്ടികള്‍ക്ക് മികച്ച പരിശീലനം നല്‍കിയാല്‍ വയനാട്ടില്‍ നിന്ന് തന്നെ സംസ്ഥാന ദേശീയതലത്തില്‍ ശ്രദ്ധിക്കപ്പെടുന്ന താരങ്ങളെ വാര്‍ത്തെടുക്കാനാവുമെന്നും അദ്ദേഹം ഉറപ്പിച്ചു പറയുന്നു. വയനാട് ജില്ലാ കരാ ത്തെ അസോസിയേഷന്‍ പ്രസിഡന്റ് കൂടിയായ സുരേഷ് ഇതിനകം തന്നെ പരിശീലനം നല്‍കിയത് പതിനായിരക്കണക്കിന് പേരെയാണ്. അതില്‍ തന്നെ ഭൂരിഭാഗം കുട്ടികളായിരുന്നുവെന്നതാണ് ഏറ്റവും ശ്രദ്ധേയം. ഈ സ്‌കൂളിന്റെ കീഴില്‍ ഇതിനോടകം തന്നെ നിരവധി ജില്ലാ സംസ്ഥാന, ദേശീയ താരങ്ങള്‍ വളര്‍ന്നുകഴിഞ്ഞു. പെണ്‍കുട്ടികളാണ് കൂടുതലായും അലന്‍ തിലകില്‍ പരിശീലനം നേടുന്നത്. പീഡനങ്ങളും മറ്റും വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ പെണ്‍കുട്ടികളെ സ്വയംരക്ഷക്കുതകുന്ന വിധം സജ്ജമാക്കുന്ന പ്രത്യേക പരിശീലനമുറകളും സുരേഷ് നല്‍കിവരുന്നുണ്ട്. കൂടാതെ ജീവിതശൈലി രോഗങ്ങളെ ചെറുക്കാനുള്ള കരാ ത്തെ പരിശീലനങ്ങളും പ്രായഭേദമെന്യ സുരേഷ് നല്‍കിവരുന്നു. 2020-ലെ ഒളിമ്പിക്‌സ് മുതല്‍ കരാത്തെ മത്സയിനമായി മാറു ന്ന സാഹചര്യത്തില്‍ മനസ്സിലെ സ്വപ്നങ്ങള്‍ തുറന്നുപറയുകയാണ് സുരേഷ്. 
      2024-ലെ ഒളിമ്പിക്‌സ് എന്ന ലക്ഷ്യം മുന്‍ നിര്‍ത്തി ഇപ്പോഴെ ഇവിടെ പരിശീലനം ആരംഭിച്ചുകഴിഞ്ഞു വെന്ന് സുരേഷ് വ്യക്തമാക്കുന്നു. കുടിയേറ്റമേഖലയായ പുല്‍പ്പള്ളിയിലെ അലന്‍തിലക് കരാത്തെ സ്‌കൂളിന് മൂന്നര പതിറ്റാണ്ടുകാലത്തെ ചരിത്രം പറയാനുണ്ട്. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ദേശീയ കരാത്തെ അസോസിയേഷന്‍ ചെയര്‍മാനായിരുന്ന ഷോഷിഹാന്‍ മോസസ് തിലകിന്റെ കീഴില്‍ ചാലക്കുടി സ്വദേശി സെന്‍ സി വര്‍ഗീസാണ് അലന്‍തിലക് കരാത്തെ സ്‌കൂ ളിന് തുടക്കമിടുന്നത്. പിന്നീട് ക്വോഷി പി വി സുരേഷ് സ്‌കൂളിന്റെ ചുമതല ഏറ്റെടുത്തതോടെ കരാത്തെ അഭ്യസനത്തിന് വേറിട്ട മുഖം വന്നു. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗീകരിച്ച ഒരു കായികയിനമായി കരാത്തെ മാറിയപ്പോള്‍ ഈ സ്‌കൂളില്‍ നിന്ന് മാത്രം പഠിച്ചു പുറത്തിയത് 2500ലധികം പേരായിരുന്നു. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്കായി കുറഞ്ഞ ഫീസ് നിരക്കിലും ഫീസില്ലാതെയും വരെ സുരേഷ് അഭ്യസിപ്പിക്കുന്നുണ്ട്. 


       കഴിഞ്ഞ 25 വര്‍ഷമായി ജില്ലാ കരാത്തെ അസോസിയേഷന്‍ ചാംപ്യന്‍ഷിപ്പ് പട്ടം നിലനിര്‍ത്തിക്കൊണ്ടുപോരുകയെന്ന ശ്രമകരമായ ദൗത്യവും അലന്‍ തിലകിലെ കുട്ടികള്‍ മറികടന്നുകഴിഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ കലാകായിക മാമാങ്കമായ കേരളോത്സവത്തിലും സംസ്ഥാന ചാംപ്യന്മാരെ സൃഷ്ടിക്കാന്‍ ഈ സ്‌കൂളിന് കഴിഞ്ഞിട്ടുണ്ട്. സ്‌കൂളില്‍ നിന്നുമെത്തി പരിശീലിക്കുന്ന മികവുള്ള കുട്ടികള്‍ കളരിപ്പയറ്റിലും ബോക്‌സിംഗിലും പഞ്ചഗുസ്തിയിലും മികവുറ്റ വിജയം നേടുന്നുവെന്നതും മറ്റൊരു പ്രത്യേകതയാണ്. കരാത്തെ അഭ്യസനം ഒരു ഉപജീവനമാര്‍ഗം എന്നതിലുപരി ഒരു സേവനം കൂടിയാണെന്നതാണ് സുരേഷിന്റെ കരാത്തെ സ്‌കൂളിന്റെ ഏറ്റവും വലിയ പ്രത്യേകത. ഭാര്യ സജിനിയും മകന്‍ അനന്തുവും സുരേഷിന് പിന്തുണയുമായി ഒപ്പമുണ്ട്. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *