വയനാട് ചുരം ബദൽ റോഡുകൾ : ജനകീയ അംഗീകാരത്തോടെ ഉടൻ യാഥർഥ്യമാക്കണമെന്ന് ശാസ്ത്രസാഹിത്യ പരിഷത്ത്
വയനാട് ചുരം ബദൽ റോഡുകൾ സംബന്ധിച്ചു സമർപ്പിക്കപ്പെട്ട റിപ്പോർട്ടുകളിൽ അടിയന്തിര പ്രാധാന്യത്തോടെ തുടർ നടപടി സ്വീകരിക്കണമെന്ന് ശാസ്ത്രസാഹിത്യപരിഷത് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
നിലവിൽ അഞ്ച് ബദൽ റോഡുകളുടെ നിർദേശമാണ് കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ പരിഗണനയിൽ ഉള്ളത്.
ചിപ്പിലിത്തോട്
നിലമ്പുർ -മേപ്പാടി
പടിഞ്ഞാറത്തറ -പൂഴിത്തോട്
ആനക്കാംപൊയിൽ -കള്ളാടി
നിരവിൽപുഴ- വിലങ്ങാട്
എന്നീ ബദൽ റോഡുകളുടെ സാധ്യത സംബന്ധിച്ച പഠന റിപ്പോർട്ടുകൾ ജനകീയ ചർച്ചക്ക് വിധേയമാക്കേണ്ടതുണ്ട്.
അതിന്റെ അടിസ്ഥാനത്തിൽ വേണം പരിസ്ഥിതി ആഘാതം ഏറ്റവും കുറഞ്ഞ പാത തെരഞ്ഞെടുക്കാൻ.
നിലവിലുള്ള പാതയുടെയും ബദൽ പാതയുടെയും രേഖാചിത്രങ്ങൾ പ്രസിദ്ധീകരിക്കണം.
നിലവിലുള്ള ചുരം പാതയിൽ ആവശ്യമായ ഇടങ്ങളിൽ സംരക്ഷണ ഭിത്തി അടിയന്തിരമായി നിർമ്മിക്കണം. നിർമ്മാണ പ്രവർത്തനങ്ങളിൽ നടക്കുന്ന ക്രമക്കേടുകൾ തടയണം.
ചുരം റോഡിലെ സ്വകാര്യ കെട്ടിടങ്ങളുടെ നിർമ്മാണ അനുമതി സംബന്ധിച്ച് അന്വേഷണം നടത്തണം.
ഭാവിയിൽ ഒരു നിർമ്മാണത്തിനും അനുമതി നൽകരുത്.
നിലവിൽ ഭീഷണി ഉയർത്തുന്ന കെട്ടിടങ്ങൾ പൊളിച്ചു നീക്കാനും തയ്യാറാവണം.
കയ്യേറ്റം നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കണം.
യോഗത്തിൽ ജില്ലാപ്രസിഡന്റ് മാഗി വിൻസെന്റ് അധ്യക്ഷത വഹിച്ചു.
സെക്രട്ടറി പി ആർ മധുസൂദനൻ പരിസര കൺവീനർ പി സി ജോൺ കെ ബാലഗോപാലൻ പി വി സന്തോഷ് പി സുരേഷ്ബാബു എന്നിവർ സംസാരിച്ചു.




Leave a Reply