ആവേശമാണ്: മഴയും ലോകകപ്പും, പിന്നെ എടപ്പെട്ടിയിലെ ചെളി ഫുട്ബോളും
കൽപ്പറ്റ : എടപ്പെട്ടി തേജസ്സ് സ്വാശ്രയ സംഘവും ജില്ലാ സ്പോർട്സ് ആൻറ് അഡ്വഞ്ചറസ് അക്കാദമിയും സംയുക്തമായി ജില്ലാ മഡ് ഫുട്ബോൾ ടൂർണ്ണമെന്റ് സംഘടിപ്പിച്ചു. കൽപ്പറ്റ എം.എൽ.എ ശ്രീ. സി.കെ. ശശീന്ദ്രൻ ടൂർണ്ണമെന്റ് ഉൽഘാടനം ചെയ്തുതു' മുട്ടിൽ ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാന്റീങ്ങ് കമ്മറ്റി ചെയർമാൻ കൃഷ്ണ കുമാർ, എടപ്പെട്ടി സെന്റ് സെബാസ്റ്റ്യൻസ് ചർച്ച് വികാരി ഫാദർ. തോമസ് ജോസഫ് തേരകം, ലൂക്കാ ഫ്രാൻസീസ്, എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു' തേജസ് സ്വാശ്രയ സംഘം ഭാരവാഹികളായ ഷാജീ, സുധീഷ് എന്നിവർ ടൂർണ്ണമെൻറ് നിയന്ത്രിച്ചു. വിജയികൾക്ക് ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസീഡണ്ട് എം. മധു ക്യാഷ് അവാർഡും ട്രോഫിയും നൽകി.
ഫൈനൽ മത്സരത്തിൽ സ്ട്രൈട്രൈക്കേഴ്സ് അമ്പുകുത്തി രണ്ട് ഗോളുകൾക്ക് ബ്രദേഴ്സ് തളൂരിനെ പരാജയപ്പെടുത്തി വിജയികളായി.





Leave a Reply