May 6, 2024

വിദ്യഭ്യാസ വായ്പ എടുത്തവരുടെ കൺവെൻഷൻ 22 ന്

0
Img 20180719 Wa0150
കേരള എഡ്യുക്കേഷൻ ലോൺ ഹോൾഡേഴ്സ് അസോസിയേഷൻ മാനന്തവാടി താലൂക്ക് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ വിദ്യഭ്യാസ വായ്പ എടുത്തവരുടെ കൺവെൻഷൻ 22 ന് നടക്കുമെന്ന് താലൂക്ക് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

22 ന് ഉച്ചക്ക് ഒരു മണിക്ക് മാനന്തവാടി ഡ്യൂ ഡ്രോപ്പ്സ് ലോഡ്ജ് ഹാളിൽ വെച്ചാണ് കൺവെൻഷൻ ചേരുന്നത്.സർക്കാർ വിദ്യഭ്യാസ വായ്പ സഹായ പദ്ധതി പ്രഖ്യാപിച്ചപ്പോൾ വിദ്യാർത്ഥികളെ പല തട്ടുകളിലായി തിരികയാണ് ചെയ്തത്. ഉപാധികളില്ലാതെ മുഴുവൻ വിദ്യഭ്യാസ വായ്പകാരെയും സഹായ പദ്ധതിയിൽ ഉൾപ്പെടുത്തണം .വായ്പ കാര്യത്തിൽ ബാങ്കുകൾ പലതരത്തിലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നതുൾപ്പെടെ ചർച്ച ചെയ്യുന്നതിനാണ് കൺവെൻഷനെന്ന് ഭാരവാഹികൾ പറഞ്ഞു.
വാർത്താ സമ്മേളനത്തിൽ താലൂക്ക് ഭാരവാഹികളായ ടി.ടി. ജോയി, സി.ജോസഫ് തുടങ്ങിയവർ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *