May 14, 2024

മലബാർ ഭദ്രാസന ജനക്ഷേമ പരിപാടികൾ ഏവർക്കും അനുകരണീയം. ഐ.സി.ബാലകൃഷ്ണൻ എം.എൽ.എ

0
Inauguration By Mla

മീനങ്ങാടി. യാക്കോബായ സുറിയാനി സഭയുടെ ജനക്ഷേമ പരിപാടികൾ ഏവർക്കും അനുകരണീയമാണെന്ന് സുൽത്താൻ ബത്തേരി എം.എൽ...സി.ബാലകൃഷ്ണൻ എം.എൽ. അഭിപ്രായപ്പെട്ടു. മീനങ്ങാടി സെന്റ് പിറ്റേഴ്സ് & സെന്റ് പോൾസ് യാക്കോബായ സുറിയാനി കത്തീഡ്രലിൽ വെച്ച് നടന്ന മലമ്പാർ ഭദ്രാസന മെത്രാപ്പോലിത്ത സഖറിയാസ് മോർ പോളികാർപ്പോസ് മെത്രാപ്പോലീത്തായുടെ 46-ാം ജന്മദിനാഘോഷത്തോട് നടന്ന ജനക്ഷേമ പരിപാടികൾ ഉൽഘാടനം ചെയ്യുകയായിരുന്നു. അദ്ദേഹം.

തല ചായ്ക്കാനൊരിടം പദ്ധതിയുടെ താക്കോൽദാനം ജില്ലാ പ്രസിഡന്റ് ശ്രീമതി നസീമ ഷാജി ചുള്ളാകുടിക്ക് നൽകി ഭവന നിർമ്മാണ സഹായധനം സുൽത്താൻ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതാ ശശി, റീന സന്തോഷ് എസ് ആർ എസ്റ്റേറ്റ് ചൂരൽമലക്ക് നല്കി. വിവിധ സ്കോളർഷിപ്പുകൾ 150 വിദ്യാർത്ഥികൾക്കായി മീനങ്ങാടി ഗ്രാമപഞ്ചായത്ത്പ്രസിഡന്റ് ബീനാ വിജയൻ വിതരണം ചെയ്തുജിസ്നാ ജോയി ചികിത്സ സഹായ നിധി ഫണ്ട് സഖറിയാസ് മോർ പോളികാർപ്പോസ് മെത്രാപ്പോലിത്ത വിതരണം ചെയ്തു.ഡോ.മേരി ടി.എഫ്, ഡോ എസ്.സാബു, എന്നിവരെ ആദരിച്ചു.

ഭദ്രാസന സെക്രട്ടറി ഫാ. ബൈജു മനയത്ത് അദ്ധ്യക്ഷനായിരുന്ന
മനയത്ത് ജോർജ് കോർ എപ്പിസ് കോപ്പാ, ഫാ.ജോസഫ് പള്ളിപ്പാട്ട്, ഫാ.ജോർജ് കവുങ്ങമ്പിള്ളിൽ, എന്നിവർ പ്രസംഗിച്ചു.
രാവിലെ വി.കുർബാനയെ തുടർന്ന് ഫാ. യൽദോ മനയത്തിന് വൈദീക പട്ടം നൽകി.

ജൈവകൃഷി രീതി വികസിപ്പിക്കുന്നതിനും മനുഷ്യനന്മക്ക് ഉതകുന്ന പദ്ധതികൾ രൂപികരിക്കാൻ ഓരോ ഇടവകയും മുൻകൈ എടുക്കണമെന്ന് മെത്രാപ്പോലീത്ത ഓർമ്മിപ്പിച്ചു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *