നിർമ്മാണ മേഖല സ്തംഭനത്തിൽ: വയനാട്ടിലെ ക്വാറികൾ തുറക്കാൻ നടപടി സ്വീകരിക്കണമെന്ന് അസോസിയേഷൻ
വയനാട് ജില്ലയിലെ കരിങ്കല്‍ ക്വാറികള്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി പൂട്ടികിടക്കുകയാണ്. മുന്‍കൂര്‍ പാരിസ്ഥിതിക അനുമതി (ഇ.സി) ലഭിക്കാത്തതാണ് കാരണം. ക്വാറികള്‍ മുന്‍കൂര്‍ പാരിസ്ഥിതിക അനുമതി ലഭിക്കുന്നത് വേഗത്തിലാക്കാന്‍ ഇന്ത്യാ ഗവണ്‍മെന്റ് ക്വാറികളെ മൂന്നായി തരം തിരിച്ചു. 1) വന്‍കിട ക്വാറികള്‍, 2) ചെറുകിട ക്വാറികള്‍, 3) നാമമാത്ര ക്വാറികള്‍. വന്‍കിട ക്വാറികള്‍ക്ക് കേന്ദ്രഗവണ്‍മെന്റും, ചെറുകിട ക്വാറികള്‍ക്ക് സംസ്ഥാന ഗവണ്‍മെന്റും, നാമമാത്ര ക്വാറികള്‍ക്ക് ജില്ലാ ജില്ലാ കളക്ടറുമാണ് ഇ.സി. നല്‍കുന്നത്. ഇത്തരം ഒരു തീരുമാനമെടുത്തത് നാമമാത്ര ക്വാറികളുടെ പ്രയാസം പരിഹരിക്കുന്നതിന് വേണ്ടിയായിരുന്നു.
ജില്ലാ കളക്ടര്‍മാര്‍ അധ്യക്ഷനായിട്ടുള്ള കമ്മിറ്റികള്‍ വയനാട് ജില്ലയിലൊഴികെ എറണാകുളം ജില്ല -110, കോഴിക്കോട് ജില്ല-70, കണ്ണൂര്‍ ജില്ല – 68, ഇടുക്കി -08 തുടങ്ങിയ ജില്ലകളിലെല്ലാം ഇ.സി. അനുവദിച്ചു കഴിഞ്ഞതായി ഭാരവാഹികൾ കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
. കഴിഞ്ഞ രണ്ട് വര്‍ഷമായി വയനാട്ടില്‍ ഒരു അനുമതി പോലും നല്‍കിയില്ല. വയനാട്ടില്‍ അപേക്ഷകളില്ലാത്തത് കൊണ്ടല്ല. ചില ഉദ്യോഗസ്ഥന്മാരും, ഡിപ്പാര്‍ട്ട്മെന്റും അനാവശ്യ തടസ്സങ്ങള്‍ സൃഷ്ടിച്ച് ഇ.സി. അപേക്ഷ അനന്തമായി നീട്ടികൊണ്ടു പോവുകയാണ്. 1967-ന് മുമ്പ് ഭൂപരിഷ്‌ക്കരണം നടപ്പാക്കുന്നതിന് മുന്പ് ഉള്ള രേഖകള്‍ പോലും ആവശ്യപ്പെടുന്നു. എന്നാല്‍ ഈ കൊച്ചുജില്ലയില്‍ കരിങ്കല്‍ ക്വാറി ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്ന 100-ല്‍ അധികം യാര്‍ഡുകള്‍ ഉണ്ട്. ക്വാറി പ്രവര്‍ത്തിച്ചിരുന്ന കാലത്തുള്ളതിന്റെ ഇരട്ടി വിലയ്ക്കാണ് ഇവര്‍ സാധനങ്ങള്‍ വില്‍ക്കുന്നത്. വയനാട്ടില്‍ യാര്‍ഡുകള്‍ നടത്തുന്ന കണ്ണൂര്‍, കോഴിക്കോട് മലപ്പുറം ജില്ലകളിലെ ക്വാറി ഉടമകളുടെയും ഇടനിലക്കാരുടെയും സ്വാധീനത്തിന് വഴങ്ങിയാണ് ഡിപ്പാര്‍ട്ട്മെന്റ് അപേക്ഷകള്‍ പാസ്സാക്കി കൊടുക്കാത്തതെന്നും ചില ഉദ്യോഗസ്ഥര്‍ അവരുടെ ചട്ടുകങ്ങ ളാവുകയാണെന്നും ഭാരവാഹികള്‍ ആരോപിച്ചു.
നമ്മുടെ രാജ്യത്തെ ഏറ്റവും പിന്നോക്ക ജില്ലയായ വയനാട്ടില്‍ സുനാമി ദുരിതാശ്വാസത്തിന്റെ പേരില്‍ ഒരു രൂപ ലഭിക്കുന്നില്ല. റയില്‍വേ വികസനത്തിന്റെ പേരിലും ഒരു രൂപ പോലും ലഭിക്കുന്നില്ല. വിമാനത്താവള വികസനത്തിന്റെ പേരിലോ, വ്യവ സായ വത്ക്കരണത്തിന്റെ പേരിലോ ഒരു രൂപ പോലും ലഭിക്കുന്നില്ല. നാമമാത്രമായുണ്ടായിരുന്ന ടൂറിസവും റോഡുകളില്ലാത്തതുകൊണ്ടും അനന്തമായി നീളുന്ന ഗതാഗത കുരുക്കില്‍പ്പെട്ട് ഇല്ലാതാവുന്നു. അമിതഭാരം കയറ്റിവരുന്ന മള്‍ട്ടി ആക്‌സില്‍ ടിപ്പറുകള്‍ നമ്മുടെ റോഡുകള്‍ ഉഴുതുമറിക്കുന്നു. സമുദ്രനിരപ്പില്‍ നിന്ന്‍ 2500 അടി ഉയരത്തിലുള്ള ജില്ലയില്‍ മൂന്ന്‍ നിലകളില്‍ അധികം ഉയരമുള്ള കെട്ടിടങ്ങള്‍ നിര്‍മ്മിക്കരുതെന്ന്‍ നിര്‍ദ്ദേശമുണ്ടായിരുന്നു. ദിനം തോറും ചുരം കയറിയെത്തുന്ന 3000 ടണ്ണില്‍ അധികം വരുന്ന കരിങ്കല്‍ ഉല്‍പ്പന്നങ്ങള്‍ ഈ കൊച്ചുജില്ലയ്ക്ക് താങ്ങാവുന്നതിലേറെയാണ്. .
വയനാട് ജില്ലയില്‍ 250 കോടിയുടെ വികസന പ്രവര്‍ത്തികള്‍ക്കാണ് ഗവൺമെന്റ് അനുമതി നല്‍കിയിരിക്കുന്നത്. ഇനിയം 250 കോടിയുടെ വികസന പ്രവര്‍ത്തികള്‍ക്കായി അനുമതിക്ക് കാത്തിരിക്കുന്നു.. എന്നാല്‍ കേവലം 20 കോടി രൂപയുടെ പ്രവര്‍ത്തികള്‍ നടത്താന്‍ പോലും കരിങ്കല്‍ ഉല്‍പ്പന്നങ്ങള്‍ ഇന്ന് ലഭ്യമല്ല. അതിനാല്‍ പദ്ധതികള്‍ ഏറ്റെടുക്കാതെ കരാറുകാര്‍ വിട്ടു നില്‍ക്കുന്നു.. ജില്ലയിലെ എല്ലാ വികസന പ്രവര്‍ത്തികള്‍ക്കും വേണ്ട കരിങ്കല്‍ ഉല്‍പ്പന്നങ്ങള്‍ മറ്റ് ജില്ലയില്‍ ഉണ്ടന്നാണ് ചില ഉദ്യോഗ സ്ഥരുടെ വാദം. എന്നാല്‍ ഇതിന്റെ പാര്‍ശ്വഫലം എന്താണെന്ന് ഇവര്‍ മനസ്സിലാക്കുന്നില്ല.
കരിങ്കല്‍, കരിങ്കല്‍ ഉല്‍പ്പന്നങ്ങളുടെയും വില 50% മോ അധില്‍ അധികമോ കുറച്ചുകൊണ്ട് ലൈഫ് പദ്ധതിക്കും മറ്റ് വികസന പദ്ധതികള്‍ക്കും വേണ്ട കരിങ്കല്‍ ഉല്‍പ്പങ്ങള്‍ തങ്ങള്‍ വിതരണം ചെയ്യുമെന്നും ഇവർ പറഞ്ഞു.. കാലവര്‍ഷക്കെടുതിയില്‍ തകർന്ന് തരിപ്പണ മായ വയനാട്ടില്‍ 2 വര്‍ഷകാലം ലാഭമെടുക്കാതെ ക്വാറി പ്രവര്‍ത്തനം നടത്തും. അമ്പലവയല്‍-കൃഷ്ണഗിരി വില്ലേജിലെ ക്വാറികള്‍ കരിങ്കല്‍ ക്വാറികളുടെ കാര്യത്തില്‍ അമ്പലവയല്‍ വില്ലേജ് ഈ ജില്ലയുടെ തലസ്ഥാനമായിരുു. ജില്ലയില്‍ വേണ്ട കല്ലിന്റെ 50% ഇവിടെ ഉല്‍പ്പാദിപ്പിച്ചിരുന്നു.. അമ്പലവയല്‍ കല്ലിന്റെ വിലയും ട്രാന്‍സ്‌പോര്‍ട്ടേഷൻ ചാര്‍ജ്ജും കണക്കു കൂട്ടിയായിരുന്നു ഈ ജില്ലയില്‍ പൊതുമരാമത്ത് വകുപ്പ് കല്ലിന് ഇവിടെ വില നിശ്ചയിച്ചിരുന്നത്. ഏറ്റവും കൂടുതല്‍ തൊഴിലാളികള്‍ ജോലി ചെയ്തിരുതും ഇവിടെയായിരുന്നു. . ഇവര്‍ വേലയും കൂലിയും ഇല്ലാത്തവരായി കടക്കെണിയിലും. കുടുംബാത്മഹത്യയുടെ വക്കിലുമാണ്. അവിടുത്തെ ക്വാറികള്‍ എത്രയും പെട്ടെന്ന് തുറുകൊടുത്ത് അവരുടെ തൊഴില്‍ പുന;സ്ഥാപിച്ചില്ലെങ്കില്‍ കര്‍ഷക ആത്മഹത്യയുടെ പേരില്‍ അവഗേളിക്കപ്പെട്ട ' നാട് മറ്റ് ആത്മഹത്യകളുടെ പേരില്‍ അറിയപ്പെടുമെ്ന്ന് ഞങ്ങള്‍ ഇവർ പറഞ്ഞു. എ..ഡി.എം.എ.-യുടെ ഉത്തരവില്‍ ഹൈക്കോടതി യുടെ നിര്‍ദ്ദേശപ്രകാരം 6 മാസ സമയത്തിനുള്ളില്‍ പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ ഉത്തരവായെങ്കിലും നാളിതു വരെയായി യാതൊരുവിധ നടപടികളും ഉണ്ടായിട്ടില്ല. കഴിഞ്ഞ വര്‍ഷം നമ്മുടെ ജില്ലയില്‍ ജില്ലാ പഞ്ചായത്ത്, 'ഗ്രാമ പഞ്ചായത്തുക മുനിസിപ്പാലിറ്റികള്‍, ഗ്രാമപഞ്ചായത്തുകള്‍, പൊതു മരാമത്ത് വകുപ്പ് ഇവയൊക്കെ നടപ്പിലാക്കിയിരുന്ന പദ്ധതികളൊന്നും സമയബന്ധിതമായി പൂര്‍ത്തിയായില്ല. ഈ ജില്ലയില്‍ ഇ് കരിങ്കല്ല് ലഭ്യമല്ലാത്തതുകൊണ്ട് കരാറുകാര്‍ ജോലികള്‍ ഏറ്റെടു ക്കുില്ല. തകര്‍് തരിപ്പണമായ റോഡുകള്‍ റിപ്പേയര്‍ ചെയ്യാന്‍ കല്ല് ലഭിക്കാത്തതുകൊണ്ട് പൊതുജനനേതാക്കന്മാരെ ത്രിതല പഞ്ചായത്ത് മെമ്പര്‍മാരെ ജന ങ്ങള്‍ റോഡില്‍ തടയുകയും അസഭ്യവര്‍ഷം വരെ നടത്തുക യുണ്ടായി. കഴിഞ്ഞ വര്‍ഷം പഞ്ചായത്തുകള്‍ നടപ്പിലാക്കേണ്ടി യിരു പദ്ധതികളുടെ ഫണ്ട് ലൈഫിലേയ്ക്ക് മാറ്റിയി'തുകൊണ്ട് കണക്കുകളില്‍ മാത്രമാണ് എക്‌സ്‌പെന്റീച്ചറായത്. ഇക്കാര്യങ്ങൾ പരിഗണിച്ച് ജില്ലാ ഭരണകൂടം എത്രയും വേഗം ക്വാറികൾക്ക് അനുമതി നൽകണമെന്ന് ഭാരവാഹികൾ ആവശ്യപ്പെട്ടു.





Leave a Reply