August 16, 2026

നിരവില്‍പ്പുഴ റൂട്ടിലെ ബസ് സമരം-യാത്രക്കാര്‍ ദുരിതത്തില്‍.

0
By ന്യൂസ് വയനാട് ബ്യൂറോ
     മാനന്തവാടി-നിരവില്‍പ്പുഴ റുട്ടിലെ സ്വാകര്യ ബസ് തൊഴിലാളികളുടെ അനിശ്ചിതകാല സമരത്തില്‍ വിദ്യാര്‍ത്ഥികളും യാത്രക്കാരും ദുരിതത്തിലായി.ശക്തമായ മഴയെതുടര്‍ന്ന് ദിവസങ്ങളോളം നീണ്ടു നിന്ന വിദ്യാലയങ്ങളുടെ അവധിക്ക് ശേഷം വിദ്യാലയങ്ങശ തുറന്നത് മുതലാണ് ബസ് സമരം തുടങ്ങിയത്.ഇതോടെ വെള്ളമുണ്ട,പാലേരി കുഞ്ഞോം തുടങ്ങിയ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ സ്‌കൂളിലെത്താന്‍ കഴിയാത്ത അവസ്ഥയായി.സ്വകാര്യ ബസ് സമരത്തിന്റെ പശ്ചാത്തലത്തില്‍ കെ എസ് ആര്‍ ടി സി ചൊവ്വാഴ്ച കൂടതല്‍ സര്‍വ്വീസ് നടത്തിയിരുന്നെങ്കിലും ഇന്നലെ ഇതുണ്ടായില്ല.റൂട്ടിലൂടെ ബസ് ഓടിയാല്‍ കട്ടപ്പുറത്താവുമെന്നതിനാലാണ് സര്‍വ്വീസ് നടത്താതിരുന്നതെന്നാണ് സൂചന.തരുവണ,വെള്ളമുണ്ട,കണ്ടത്തുവയല്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നൊന്നും തന്നെ ഈ റൂട്ടിലൂടെ ഒട്ടോവിളിച്ചാല്‍ ഡ്രൈവര്‍മാര്‍ ഓടാന്‍ കൂട്ടാക്കാറില്ല.ഈ റൂട്ടില്‍ കെ എസ് ആര്‍ ടി സി ബസ്സുകള്‍ വളരെ കുറവായതിനാല്‍ യാത്രക്കാര്‍ കൂടുതലും ആശ്രയിക്കുന്നത് സ്വകാര്യ ബസ്സുകളെയാണ്.ഇതോടെയാണ് യാത്രക്കാര്‍ ദുരിതത്തിലായത്.

        തകര്‍ന്നു കിടക്കുന്ന റോഡിന്റെ ശോചനീയാവസ്ഥക്ക് താല്‍ക്കാലിക പരിഹാരമെങ്കിലും കാണണമെന്നാവശ്യപ്പെട്ടാണ് റൂട്ടിലെ മുഴുവന്‍ സ്വകാര്യബസ്സുകളും സര്‍വ്വീസ് നിര്‍ത്തിയത്.എന്നാല്‍ പകരം സംവിധാനമേര്‍പ്പെടുത്താനോ സമരക്കാരുമായി ചര്‍ച്ച നടത്താനോ അധികൃതര്‍ ഇതു വരെയും തയ്യാറായിട്ടില്ല.എണ്‍പതോളം ട്രീപ്പുകളാണ് പതിമൂന്ന് സ്വകാര്യ ബസ്സുകള്‍ റൂട്ടിലൂടെ സര്‍വ്വീസ് നടത്തിയിരുന്നത്.സമരം കൂടുതല്‍ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി നാളെ രാവിലെ 11 മണി മുതല്‍ മാനന്തവാടിയില്‍ റോഡുപരോധം നടത്തുമെന്ന് തൊഴിലാളികള്‍ അറിയിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *