April 27, 2024

ജില്ലയിൽ 19625 ചരിത്രരേഖകൾ സർവ്വേയിലൂടെ കണ്ടെത്തി

0
ജില്ലാസാക്ഷരതാ മിഷൻ പുരാരേഖാവകുപ്പുമായി ചേർന്ന് തുല്യതാ പഠിതാക്കളെ
ഉപയോഗിച്ച് നടത്തിയ ചരിത്രരേഖാ സർവ്വേയിലൂടെ 19625 അതിപുരാതന ചരിത്രരേഖകൾ
കണ്ടെത്തി. നൂറിൽപ്പരം വർഷം പഴക്കമുള്ള 1431 താളിയോലകൾ, 351 ജാതകം, 141
ഗ്രന്ഥങ്ങൾ, 36 വിഷചികിത്സാ രീതികൾ, 71 ആയുർവേദ സൂചികകൾ, 49 മന്ത്രങ്ങൾ, 281
മതഗ്രന്ഥങ്ങൾ എന്നിവയുടെ രേഖകളാണ് കെത്തിയത്. 500 വർഷത്തിൽ കൂടുതൽ
പഴക്കമുള്ള 2 ഗ്രന്ഥങ്ങളും കെത്തിയിട്ടു്. 100 വർഷത്തിന് മുമ്പുള്ള 100 പത്രങ്ങളും, 90
വർഷം പഴക്കമുള്ള അതിരുകല്ല്, 250 വർഷം പഴക്കമുള്ള സേറ്, 300 വർഷം പഴക്കമുള്ള
ഓട്, 200 വർഷം പഴക്കമുള്ള തൂക്ക്‌വിളക്ക്, 120 വർഷം പഴക്കമുള്ള ചാരുകസേര, 100
വർഷം പഴക്കമുള്ള റാന്തൽ, 80 വർഷം പഴക്കമുള്ള മുത്താറികല്ല്, 78 വർഷം പഴക്കമുള്ള
ഗ്രാമഫോൺ എന്നിവയും കണ്ടെത്തിയിട്ടുണ്ട്.
 അമൂല്യവസ്തുക്കൾ കൈവശമുള്ള വ്യക്തികളുടെ വിവരങ്ങളും സാക്ഷരതാ മിഷൻ
ശേഖരിച്ചിട്ടുണ്ട്. സാക്ഷരതാ മിഷൻ നടത്തുന്ന തുല്യതാ കോഴ്‌സുകളിലെ പഠിതാക്കളുടെ
പഠന പ്രവർത്തനത്തിന്റെ ഭാഗമായാണ് സർവ്വേ വിവരം ശേഖരിച്ചത്. പുരാരേഖാ സർവ്വേ
സമഗ്ര റിപ്പോർട്ട് സി.കെ.ശശീന്ദ്രൻ എം.എൽ.എ ജില്ലാ പഞ്ചായത്ത് പ്രസിഡ്
കെ.ബി.നസീമക്ക് നൽകി പ്രകാശനം ചെയ്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡ്
എ.പ്രഭാകരൻ, വിദ്യാഭ്യാസസ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ എ.ദേവകി, വെള്ളമു
ഗ്രാമ പഞ്ചായത്ത് പ്രസിഡ് പി.തങ്കമണി, ജില്ലാ പഞ്ചായത്ത് മെമ്പർ ടി.ഉഷാകുമാരി,
ഡയറ്റ് പ്രിൻസിപ്പാൾ ഇ.ജെ.ലീന, ഹരിതകേരള മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ സുധീർ
കിഷൻ എന്നിവർ സംസാരിച്ചു. സാക്ഷരതാ ജില്ലാകോ-ഓർഡിനേറ്റർ പി.എൻ.ബാബു
സ്വാഗതവും അസി. കോ-ഓർഡിനേറ്റർ സ്വയ നാസർ നന്ദിയും പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *