April 23, 2024

എസ്.ഐ. വി.എസ്. ഗിരീശൻ പോലീസ് സേനയിൽ നിന്ന് വിരമിച്ചു

0
Img 20180731 Wa0226
പോലീസിന്റെ ജനകീയ മുഖം സ്വന്തം ജീവിതത്തിലൂടെ അർത്ഥവത്താക്കിയ പോലീസ് ഓഫീസർ വി.എസ്. ഗിരീശൻ  സർവ്വീസിൽ നിന്ന് വിരമിച്ചു..പോലീസ് കോൺസ്റ്റബിളായി 1987-ൽ സ്റ്റേഷന്റെ പടി കയറിയ ഗിരീശൻ 31 വർഷത്തെ സേവനത്തിന് ശേഷം കോഴിക്കോട് റൂറലിന് കീഴിലെ വടകര  കൺട്രോൾ റൂം  എസ്.ഐ. സ്ഥാനത്ത് നിന്നാണ്  പടിയിറങ്ങുന്നത്.
        എറണാകുളം വൈപ്പിൻ ദ്വീപിലെ എടവനക്കാട് വളപ്പിൽ ജനിച്ചു വളർന്ന അദ്ദേഹം കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി ജീവിതം കൊണ്ട് വയനാട്ടുകാരനായിരുന്നു. പൊതുജനങ്ങളുമായി അടുത്ത സൗഹൃദം സൂക്ഷിക്കുന്ന ഗിരീശൻ പോലീസ് അസോസിയേഷൻ പ്രവർത്തനത്തിലൂടെ കൂടുതൽ ജനകീയനായി.
 1987  ജനുവരി  27 ന് വയനാട് ജില്ലയിൽ പോലീസ് കോൺസ്റ്റബിൾ ആയി ജോലിയിൽ പ്രവേശിച്ചു.  മാനന്തവാടി, തലപ്പുഴ, അമ്പലവയൽ, വെള്ളമുണ്ട, പുല്പള്ളി, നീലേശ്വരം, കേണിച്ചിറ, കുറ്റിയാടി, കമ്പളക്കാട്, എന്നിവിടങ്ങളിൽ ജോലി ചെയ്ത ശേഷം  വടകര കൺട്രോൾ  റൂമിൽ  എസ്.ഐ.  ആയി ജോലിചെയ്യവെയാണ് വിരമിക്കുന്നത്. . 2011 മു തൽ  2016 വരെ  മന്ത്രി.  പി.കെ.. ജയലക്ഷ്മിയുടെ  ഗൺമാൻ  ആയും ജോലി നോക്കി.   1989 മുതൽ  പോലീസ് അസോസിയേഷൻ  ഭാരവാഹി ആയി.  1991 മുതൽ 2008 വരെ കെ.പി.എ. ജില്ലാ കമ്മിറ്റി  അംഗം. 2002 മുതൽ  2004  വരെ  കേരളാ പോലീസ് അസോസിയേഷൻ  വയനാട് ജില്ലാ  പ്രസിഡണ്ട്, 2014-ൽ കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. 
   ഗിരീശൻ ഉൾപ്പടെ പോലീസ് സേനയിൽ നിന്ന് ഇന്ന് വിരമിക്കുന്നവർക്ക് വടകര ഡാസിൽ ഓഡിറ്റോറിയത്തിൽ കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷനും കേരള പോലീസ് അസോസിയേഷനും ചേർന്ന് നൽകിയ ഔദ്യോഗിക യാത്രയയപ്പ് സമ്മേളനത്തിൽ ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രൻ   ഉൾപ്പടെ നിരവധി പ്രമുഖർ പങ്കെടുത്തിരുന്നു.. 
മാനന്തവാടി ടൗണിൽ മേച്ചേരി കോർട്ടേഴ്സിലാണ്  താമസം. ഏക മകൾ പിഞ്ചു ചൈനയിൽ എം.ബി.ബി.എസിന് പഠിക്കുകയാണ്.
മാനന്തവാടി ഗ്രീൻസ് റെസിഡൻസിയിൽ നടന്ന യാത്രയയപ്പ് സമ്മേളനത്തിൽ മുൻ മന്ത്രി പി.കെ. ജയലക്ഷ്മി  ഉപഹാര സമർപ്പണം നടത്തി. ഐ.സി.ബാലകൃഷ്ണൻ എം.എൽ.എ ,ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എ.പ്രഭാകരൻ മാസ്റ്റർ,  മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ടി.ഉഷാകുമാരി, എടവക ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഉഷ വിജയൻ , മാനന്തവാടി മുനിസിപ്പൽ കൗൺസിലർ ജേക്കബ്ബ് സെബാസ്റ്റ്യൻ  ,വടകര ഡി.വൈ.എസ്.പി. പ്രേമൻ, മുൻ മാനന്തവാടി ഡി.വൈ.എസ്.പി. പ്രകാശൻ, മുൻ മാനന്തവാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഇ.എം. ശ്രീധരൻ ,  മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡണ്ട് കെ.ഉസ്മാൻ ,ഇ.ജെ.ബാബു ,കൈപ്പാണി ഇബ്രാഹിം, പി.വി.എസ്. മൂസ, തുടങ്ങിയവർ പ്രസംഗിച്ചു. 
     യാത്രയപ്പ് സമ്മേളനം ഡോ. ഗോകുൽ ദേവ് ഉദ്ഘാടനം ചെയ്തു. ഫാ: തോമസ് കുറ്റിക്കാട്ടുകുന്നേൽ അധ്യക്ഷത വഹിച്ചു.റിട്ടയർഡ് എസ്.ഐ. പരമേശ്വരൻ സ്വാഗതവും  കമ്മനമോഹനൻ നന്ദിയും പറഞ്ഞു..
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *