April 25, 2024

‘ഒപ്പമുണ്ട് ആയുര്‍വ്വേദം’ – പ്രളയദുരിതബാധിതര്‍ക്ക് ഭാരതീയ ചികിത്സാ വകുപ്പിന്റെ ഔഷധകിറ്റ് വിതരണം നാളെ ആരംഭിക്കും

0
Img 20180831 Wa0023
 
കല്‍പ്പറ്റ: കാലവര്‍ഷ പ്രളയദുരന്തത്തിന് ഇരയായ വയനാടന്‍ ജനതയ്ക്ക് ആശ്വാസമേകാന്‍ ആയുര്‍വ്വേദ വകുപ്പ് രംഗത്ത്്.  പ്രളയാനന്തര ആരോഗ്യ സംരക്ഷണപദ്ധതിയായ 'ഒപ്പമുണ്ട് ആയുര്‍വ്വേദം' എന്ന കര്‍മ്മ-              പരിപാടിയുടെ ഭാഗമായി ആയുര്‍വ്വേദ വകുപ്പിലെ മെഡിക്കല്‍ ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ ഗൃഹസന്ദര്‍ശനം,     ഔഷധക്കിറ്റ് വിതരണം, ഔഷധധൂമചൂര്‍ണ്ണ വിതരണം മുതലായ വിപുലമായ പരിപാടികളാണ് ആസൂത്രണം        ചെയ്തി'ുള്ളതെ് അധികൃതര്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.  കര്‍മ്മ പരിപാടിയുടെ ഭാഗമായുളള 'ധൂമരഥം' എം.ഐ.ഷാനവാസ്.എം.പി വൈത്തിരി ബസ് സ്റ്റാന്റ് പരിസരത്ത് ഉല്‍ഘാടനം ചെയ്തു.  ഫ്‌ളാഗ് ഓഫ് കര്‍മ്മം   വയനാട് ജില്ലാ കളക്ടര്‍  കേശവേന്ദ്രകുമാര്‍ നിര്‍വ്വഹിച്ചു.  
പ്രളയബാധിത ദുരിതാശ്വാസ പദ്ധതി പ്രവര്‍ത്തനങ്ങളുടെ ആദ്യപടിയായി കണ്ണൂര്‍ ഗവ: ആയുര്‍വ്വേദ കോളേജ്, പര്‍ശ്ശിനിക്കടവ് ആയുര്‍വ്വേദ മെഡിക്കല്‍ കോളേജ് എിവിടങ്ങളിലെ വൈദ്യവിദ്യാര്‍ത്ഥികളുടെയും ആയുര്‍വ്വേദ        വിദഗ്ദ്ധരുടെയും, ആയുര്‍വ്വേദ മെഡിക്കല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യയിലെ മറ്റ് ഡോക്ടര്‍മാരുടെയും            സന്നദ്ധ പ്രവര്‍ത്തകരുടെയും സഹകരണത്തോടെ പ്രളയബാധിത പ്രദേശങ്ങളിലെ ജനങ്ങളുടെ         പ്രയാസങ്ങള്‍ നേരിട്ട് മനസ്സിലാക്കുന്നതിനും, ആവശ്യമായ ആരോഗ്യബോധവല്‍ക്കരണം,  വൈദ്യോപദേശം ,  മാനസിക പിന്തുണ എന്നിവ നല്‍കുന്നതിനുമായി വിവിധ ദുരിതബാധിത മേഖലകളില്‍ ഗൃഹസന്ദര്‍ശനം നടത്തുന്നുണ്ട്.  നൂറ് യൂനിറ്റുകളായി പ്രളയദുരന്തം ഏറ്റവും കൂടുതല്‍ പ്രഹരമേല്‍പ്പിച്ച പൊഴുതന, വൈത്തിരി, കോട്ടത്തറ, വെങ്ങപ്പളളി, പനമരം, പടിഞ്ഞാറത്തറ, വെളളമുണ്ട പഞ്ചായത്തുകളിലും മാനന്തവാടി, കല്‍പ്പറ്റ മുന്‍സിപ്പാലിറ്റികളിലുമായി    അയ്യായിരത്തോളം വീടുകള്‍ ഇത്തരത്തില്‍ സന്ദര്‍ശിക്കാനാണ് ഉദ്ദേശിക്കുത്.  ഇതോടൊപ്പം ആരോഗ്യസംര-ക്ഷണത്തിനാവശ്യമായ ഔഷധകിറ്റ് വിതരണവും നടത്തും.  ദ്രുതകര്‍മ്മസേനാ കണ്‍വീനര്‍മാരുടെ കീഴില്‍ ജില്ലയെ മൂ്ു മേഖലകളായി തിരിച്ച്്്  ഇതിനോടകം ദുരിതാശ്വാസ ക്യാമ്പുകളില്‍ 100 -ഓളം മെഡിക്കല്‍ ക്യാമ്പുകളും ബോധവല്‍ക്കരണ ക്ലാസ്സുകളും നടത്തി.  8000 -ത്തോളം രോഗികള്‍ക്ക് ആയുര്‍വ്വേദ ചികിത്സയിലൂടെ ആശ്വാസം നല്‍കാന്‍ കഴിഞ്ഞി'ുണ്ട്.  ജീവനക്കാരുടെ കൂ'ായ്മയില്‍ നി് സമാഹരിച്ച രണ്ടരലക്ഷത്തോളം രൂപ ഉപയോഗിച്ച്    ദുരിതബാധിത പ്രദേശങ്ങളില്‍ ആവശ്യമായ ഭക്ഷണകിറ്റുകള്‍, ടാര്‍പായകള്‍, ശുചീകരണത്തിനാവശ്യമായ അവശ്യസാധനങ്ങളുടെ നാനൂറോളം കിറ്റുകള്‍ മുതലായവ വിതരണം ചെയ്തുവെും ഇവര്‍ പറഞ്ഞു.
 'ഒപ്പമുണ്ട് ആയുര്‍വ്വേദം' പദ്ധതിയുടെ ഔദ്യോഗിക  ഉദ്ഘാടനം എം.എല്‍.എ.,  സി.കെ.ശശീന്ദ്രന്‍  നാളെ നിര്‍വ്വഹിക്കും. ഔഷധകിറ്റ് വിതരണ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്  കെ.ബി. നസീമ നടത്തും. 
പ്രകൃതി ദുരന്തങ്ങള്‍ക്ക് ശേഷം പകര്‍ച്ചവ്യാധികള്‍ പൊട്ടിപ്പുറപ്പെടാന്‍ സാധ്യതയുളളതിനാല്‍ ജനങ്ങള്‍ വളരെ ജാഗ്രതയോടെയിരിക്കണമെന്ന്  ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഐ.എസ്.എം) എസ്.ഷിബു അറിയിച്ചു.  അണുനാശകശക്തിയുളള ഔഷധക്കൂ'ുകള്‍ വീടിനും പരിസരപ്രദേശങ്ങളിലും  ധൂപനം ചെയ്യണമെന്നും , വെളളം തിളപ്പിയ്ക്കുന്നതിനായി ഔഷധപാനീയങ്ങള്‍ ഉപയോഗിക്കണമെന്നും  ജില്ലാ മെഡിക്കല്‍ ഓഫീസര്‍ നിര്‍ദ്ദേശിച്ചു.  അത്യാവശ്യ മരുന്നുകള്‍   അടങ്ങിയ ഔഷധകിറ്റുകള്‍ ഇതിനായി വിതരണം ചെയ്യാന്‍ തയ്യാറായിട്ടുണ്ട്. ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ എ പ്രീത, ഡോക്ടര്‍ എബിഫിലിപ്പ് ഡോക്ടര്‍ ജി. അരുകുമാര്‍, ഡോകടര്‍ പി ആര്‍ രാജ്‌മോഹന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *