April 30, 2024

സെപ്തംബർ മാസത്തെ റേഷൻ വിതരണം

0
സെപ്തംബർ മാസത്തെ റേഷൻ വിഹിതം ഒക്‌ടോബർ 6 വരെ റേഷൻ കടകളിൽ
ലഭിക്കും. എ.എ.വൈ കാർഡ് (മഞ്ഞ) – 30 കി.ഗ്രാം അരിയും, 5 കി.ഗ്രാം ഗോതമ്പും
(സൗജന്യം) ലഭിക്കും. പ്രയോരിറ്റി കാർഡ് (പിങ്ക്) – 4 കി.ഗ്രാം അരിയും, 1 കി.ഗ്രാം
ഗോതമ്പും കാർഡിൽ ഉൾപ്പെട്ട ഓരോ അംഗത്തിനും (കി.ഗ്രാം ഒരു രൂപ നിരക്കിൽ)
ലഭിക്കും. നോൺ പ്രയോരിറ്റി (സബ്‌സിഡി)-കാർഡിന് 2 കി.ഗ്രാം അരി ഓരോ
അംഗത്തിനും എൻ.പി.എസ്. (നീല) കാർഡിന് – 3 കി.ഗ്രാം ഫോർട്ടിഫൈഡ് ആട്ട (അരി
കി.ഗ്രാം 3 രൂപ/ ആട്ട കി.ഗ്രാം 16 രൂപ) നിരക്കിലും ലഭിക്കും. നോൺ പ്രയോരിറ്റി (നോൺ
സബ്‌സിഡി) (വെളള) കാർഡിന്- 3 കി.ഗ്രാം അരി / 3 കി.ഗ്രാം ഫോർട്ടി ഫൈഡ് ആട്ട
(അരി കി.ഗ്രാം 9.90 രൂപ/ആട്ട 16 രൂപ) നിരക്കിൽ ലഭിക്കും. മണ്ണെണ്ണ വൈദ്യുതീകരിച്ച
വീടുകൾക്ക് അര ലിറ്ററും വൈദ്യുതീകരിക്കാത്ത വീടുകൾക്ക് 4 ലിറ്ററും 29 രൂപ നിരക്കിൽ
ലഭിക്കും. എൻ.പി.എസ്. (നീല), എൻ.പി.എൻ.എസ്. (വെളള) കാർഡുടമകൾക്ക് മുകളിൽ
പറഞ്ഞ വിഹിതത്തിന് പുറമേ 5 കി.ഗ്രാം അരി കി.ഗ്രാമിന് 1 രൂപ നിരക്കിൽ ലഭിക്കും.
അംഗീകൃത തോട്ടം തൊഴിലാളികൾ ഉൾപ്പെട്ട കാർഡുടമകൾക്ക് 15 കി.ഗ്രാം അരി
സൗജന്യമായി ലഭിക്കും.
റേഷൻ സാധനങ്ങൾ വാങ്ങിക്കുമ്പോൾ ബില്ല് നിർബന്ധമായും ചോദിച്ച്
വാങ്ങിക്കണം. ബില്ലിലെ അർഹതപ്പെട്ട മുഴുവൻ വിഹിതവും ലഭിച്ചിട്ടുണ്ടെന്ന് ഉറപ്പു
വരുത്തണം. കടക്കാർ ബില്ല് നൽകാൻ വിസമ്മതിക്കുകയോ, അർഹതപ്പെട്ട റേഷൻ
വിഹിതം ലഭിക്കാതെ വരികയോ ഉണ്ടാവുകയാണെങ്കിൽ താഴെ പറയുന്ന നമ്പറുകളിൽ
ഉടൻ തന്നെ ബന്ധപ്പെടേണ്ടതാണ്.
സുൽത്താൻ ബത്തേരി
താലൂക്ക് സപ്ലൈ ഓഫീസർ ബത്തേരി – 9188527407
അസിസ്റ്റന്റ് താലൂക്ക് സപ്ലൈ ഓഫീസർ – 9188527508
റേഷനിംഗ് ഇൻസ്‌പെക്ടർ, ബത്തേരി – 9188527855
റേഷനിംഗ് ഇൻസ്‌പെക്ടർ, മീനങ്ങാടി – 9188527856 
റേഷനിംഗ് ഇൻസ്‌പെക്ടർ, പുൽപ്പളളി – 9188527857
വൈത്തിരി
താലൂക്ക് സപ്ലൈ ഓഫീസർ വൈത്തിരി- 9188527405
അസിസ്റ്റന്റ് താലൂക്ക് സപ്ലൈ ഓഫീസർ – 9188527506
റേഷനിംഗ് ഇൻസ്‌പെക്ടർ, കൽപ്പറ്റ – 9188527850
റേഷനിംഗ് ഇൻസ്‌പെക്ടർ, തരിയോട് – 9188527849
റേഷനിംഗ് ഇൻസ്‌പെക്ടർ, വൈത്തിരി – 9188527851
മാനന്തവാടി
താലൂക്ക് സപ്ലൈ ഓഫീസർ മാനന്തവാടി – 9188527406
അസിസ്റ്റന്റ് താലൂക്ക് സപ്ലൈ ഓഫീസർ – 9188527507
റേഷനിംഗ് ഇൻസ്‌പെക്ടർ, മാനന്തവാടി – 9188527854
റേഷനിംഗ് ഇൻസ്‌പെക്ടർ, പേരിയ – 9188527852
റേഷനിംഗ് ഇൻസ്‌പെക്ടർ, പനമരം – 9188527853 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *