August 11, 2026

ശാപമോക്ഷമില്ലാതെ വെള്ളമുണ്ട – നിരവിൽപുഴ റോഡ്: ജനകീയ കൺവെൻഷൻ ശനിയാഴ്ച

0
IMG_20180928_193748
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: തരുവണ വെള്ളമുണ്ട നിരവിൽപുഴ റോഡിന്റെ ശോചനീയാവസ്ഥ ഉടൻ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ശനിയാഴ്ച  രണ്ട് മണിക്ക് (29/9/) വെള്ളമുണ്ട8/4 സിറ്റി ഓഡിറ്റോറിയത്തിൽ ജനകീയകൺവെൻഷൻ നടത്തുമെന്ന് തരുവണ വെള്ളമുണ്ട നിരവിൽപുഴ റോഡ് സമരസമതി വാർത്ത സമ്മേളനത്തിൽ അറിയിച്ചു.3 വർഷം മുമ്പ് ആരംഭിച്ച റോഡിന്റെ നിർമ്മാണ പ്രവർത്തികൾ എവിടെയും എത്തിയിട്ടില്ല. നിരവധി സമരങ്ങൾ സംഘടിപ്പിച്ചിട്ടും യതെരു നടപടിയും അധികൃതർ സ്വീകരിച്ചിട്ടില്ല. യാത്ര ദുരിതവും ആരോഗ്യ പ്രശ്നങ്ങളും കൊണ്ട് ജനങ്ങൾ പൊറുതിമുട്ടിയിരിക്കുയാണന്നും റോഡ് തകർന്നതുകൊണ്ട് കെ.എസ് ആർ ടി.സിയും സ്വാകര്യ ബസ്സുകളും സർവിസ് മുടക്കുന്നത് പൊതുജനങ്ങളെയും വിദ്യാർത്ഥികളെയും ദുരിതത്തിലാക്കിയിരിക്കുയാണ്. 2 മണിക്ക് നടക്കുന്ന ജനകീയ കൺവെൻഷൻ എം.ഐ ഷാനവാസ് എംപി ഉദ്ഘാടനം ചെയ്യും .ഐ.സി ബാലകൃഷ്ണൻ എം.എൽ.എ, കെ.കെ.അഹമ്മദ്ഹാജി, എം.മുഹമ്മദ്ബഷിർ, ഗീതബാബു, എം.ദേവകി എന്നിവർ പങ്കെടുക്കുമെന്ന് വെള്ളമുണ്ട പഞ്ചായത്ത് പ്രസിഡന്റ് പി.തങ്കമണി, വൈസ് പ്രസിഡന്റ് ആൻഡ്രൂസ്ജോസഫ്, പി.കെ.അമീൻ, സി പി മൊയ്തുഹാജി, അമ്മദ് കൊടുവേരി എന്നിവർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *