April 25, 2024

പി.എൻ. പണിക്കർ ഫൗണ്ടേഷൻ ആരോഗ്യ- സാക്ഷരത ബോധവത്കരണ മെഡിക്കൽ ക്യാമ്പ് നടത്തി.

0
Img20180921101605
മാനന്തവാടി:    രോഗം വരാതിരിക്കാനാണ് നാം ശ്രദ്ധിക്കേണ്ടതെന്ന്  ഒ.ആർ. കേളു എം.എൽ.എ.   പി.എൻ.പണിക്കർ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ജില്ലാഭരണകൂടത്തിന്റെ സഹകരണത്തോടെ ജില്ലയിൽ സംഘടിപ്പിച്ചു വരുന്ന വിവിധ ആരോഗ്യ- സാക്ഷരത ബോധവത്കരണ മെഡിക്കൽ ക്യാമ്പുകളുടെ ഭാഗമായി തൃശ്ശിലേരി ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു സംസരിക്കുകയായിരുന്നു അദ്ദേഹം.
  അസുഖങ്ങൾ വന്നതിന്  ശേഷം ചികിത്സയ്ക്കു സമയം കണ്ടെത്തുനതിന് പകരം ജീവിതശൈലി രോഗങ്ങളുൾപ്പെടെ എല്ലാ രോഗങ്ങളും പ്രതിരോധിക്കുവാനുള്ള മാർഗ്ഗങ്ങൾ അറിവിലൂടെയും ആരോഗ്യ സാക്ഷരതയിലുടെയും ജനങ്ങളെ മനസ്സിലാക്കുകയാണ് വേണ്ടത് എന്നും പി.എൻ.പണിക്കർ ഫൗണ്ടേഷൻ വൈസ് ചെയർമാൻ എൻ.ബാലഗോപാൽ ആഭിപ്രായപ്പെട്ടു.പി.എൻ.പണിക്കർ ഫൗണ്ടേഷൻ പ്രളയ ദുരന്തങ്ങളാൽ എല്ലാം നഷ്ടപ്പെട്ട സാധരണ ജനങ്ങൾക്കു വേണ്ടി ജില്ലയിൽ പത്തോളം ആരോഗ്യ- സാക്ഷരത മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിച്ചുവരുന്നു. തവിഞ്ഞാൽ, പനമരം, തൃശ്ശിലേരി എന്നിവിടങ്ങളിൽ ഒന്നാം ഘട്ടമായി ആരോഗ്യ- സാക്ഷരത മെഡിക്കൽ ക്യാമ്പുകൾ സംഘാടിപ്പിച്ചു. തവിഞ്ഞാൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അനീഷ സുരേന്ദ്രൻ, പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ദീലിപ്കുമാർ എന്നിവർ തവിഞ്ഞാൽ, പനമരം എന്നിവിടങ്ങളിലെ ക്യാമ്പ് ഉദ്ഘാടനം ചെയ്യ്തു.
ജില്ല മെഡിക്കൽ ഓഫീസ്, നാഷണൽ ഹെൽത്ത് മിഷൻ, ഡോക്ടർമാരോടൊപ്പം ഡൽഹിയിൽ നിന്നും ഡോക്ടർ പങ്കജ് ശ്രീവാസ്തവയുടെ നേതൃത്വത്തിലുള്ള വിദഗ്ദ്ധ മെഡിക്കൽ സംഘം ക്യാമ്പുകൾക്ക് നേതൃത്വം നൽകി. രണ്ടാം ഘട്ടത്തിൽ ജില്ലയിലെ പ്രളയക്കെടുതിയിൽ നാശങ്ങൾ സംഭവിച്ച പഞ്ചായത്തുകളിൽ സംഘടിപ്പിക്കും.
കേന്ദ്ര സർക്കാരിന്റെ 125 ആസ്പിരേഷണൽ ഡിസ്ട്രിക്ട് പ്രോഗ്രാമിൽ ' തെരെഞ്ഞെടുത്ത ഏക ജില്ലയായ വയനാടിന്റെ വിവിധ വികസന പരിപാടികൾക്ക് ലക്ഷ്യമിട്ടുള്ള ആസ്പിരേഷണൽ ഡിസ്ട്രീക്ട് പദ്ധതിയുടെ ജില്ലയിലെ വികസന പരിപാടികളിൽ ജില്ല കോ-ഓർഡിനേറ്റർ അർജുൻ.പി.ജോർജിന്റെ നേതൃത്വത്തിലുള്ള ഒരുകൂട്ടം യുവജന സന്നദ്ധ പ്രവർത്തകർ നേതൃത്വം നൽകുന്നു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *