August 11, 2026

ജില്ലാ അത് ലറ്റിക് ചാമ്പ്യൻഷിപ്പിന് മാനന്തവാടി ജി.വി. എച്ച്. എസ്.എസ് ഗ്രൗണ്ടിൽ തുടക്കമായി.

0
IMG_8976
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: വയനാട് ജില്ലാ അത് ലറ്റിക് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ജില്ലാ അത് ലറ്റിക് ചാമ്പ്യൻഷിപ്പിന്  മാനന്തവാടി ജി.വി. എച്ച്. എസ്.എസ്  ഗ്രൗണ്ടിൽ തുടക്കം കുറിച്ചു. ജില്ലയിലെ  വിവിധ ഭാഗങ്ങളിൽ നിന്നായിഏഴുന്നൂറോളം മൽസാരാർത്ഥികൾ പങ്കെടുക്കുന്ന ചാമ്പ്യൻഷിപ്പീന്റെ ഔദ്വോഗിക ഉദ്ഘാടനം മാനന്തവാടി മുനീസിപ്പൽ ചെയർമാൻ വി.ആർ. പ്രവീജ് നിർവഹിച്ചു.അത് ലറ്റിക്ക്  അസോസിയേഷൻ സെക്രട്ടറി കെ.വി. ജോസഫ് സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രസിഡണ്ട് കെ.പി. ജോയ് അദ്ധ്യക്ഷത പ്രഹിച്ചു. ജില്ലാ സ്പോർട്സ് കൗൺസിൽ  എക്സി. അംഗം എ.ഡി. ജോൺ, കെ.പി. വിജയ് ടീച്ചർ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു.അത് ലറ്റിക് അസോസിയേഷൻ ട്രഷറർ ടോണി എലിപ്പ് ചടങ്ങിന്  നന്ദി പ്രകാശിപ്പിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *