കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി
കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ കോഴിക്കോട്, വയനാട് ജില്ലകളില്‍ ക്ഷേനിധി കുടിശ്ശിക വരുത്തിയ ലൈസന്‍സികള്‍ക്ക് ബോര്‍ഡിന്റെ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി പ്രകാരം കുടിശ്ശിക അടച്ചു തീര്‍ക്കാം. 2017 ഒക്‌ടോബര്‍ 26 വരെയുള്ള കുടിശ്ശികകള്‍ക്ക് പലിശയിനത്തില്‍ നിലവില്‍ അടയ്ക്കാനുള്ള തുകയുടെ മൂന്നില്‍ രണ്ട് ഭാഗം ഇളവ് ലഭിക്കും. ഒറ്റ ലൈസന്‍സി മാത്രമുള്ളതും, ഉടമ മരണപ്പെട്ടതുമായ കുടിശ്ശിക കേസുകളില്‍ പലിശയിനത്തില്‍ നിലവില്‍ അടയ്ക്കാനുള്ള തുകയുടെ 10% മാത്രം അടച്ച് കുടിശ്ശിക തീര്‍ക്കാം. പദ്ധതിക്ക് ആഗസ്റ്റ് 23 മുതല്‍ 6 മാസ കാലവധിയുണ്ട്. ക്ഷേമനിധി ബോര്‍ഡിന്റെ ഈസ്റ്റ്ഹില്ലില്‍ പ്രവര്‍ത്തിക്കുന്ന കോഴിക്കോട് ജില്ലാ ഓഫീസില്‍ സ്വയം തയ്യാറാക്കിയ അപേക്ഷകള്‍ സമര്‍പ്പിച്ച് കുടിശ്ശികക്കാര്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയില്‍ കുടിശ്ശിക അടച്ചു തീര്‍ക്കാവുന്നതാണ്. ഫോണ്‍ 04952384355.





Leave a Reply