May 21, 2026

വെള്ളമുണ്ട പബ്ലിക് ലൈബ്രറി ഗ്രന്ഥശാല ദിനം ആചരിച്ചു.

0
By ന്യൂസ് വയനാട് ബ്യൂറോ
പബ്ലിക് ലൈബ്രറി വെള്ളമുണ്ടയിൽ ഗ്രന്ഥശാലാദിനം സമുചിതമായ പരിപാടികളോടെ വിപുലമായി ആചരിച്ചു.രാവിലെ 9 മണിക്ക് പ്രസിഡണ്ട് പതാക ഉയർത്തി വൈകുന്നേരം നടന്ന പൊതുപരിപാടിയിൽ സെക്രട്ടറി സ്വാഗതം മണികണ്ഠൻ  പറഞ്ഞു.പ്രസിഡണ്ട് അധ്യക്ഷനായിരുന്നു. താലുക്ക് ലൈബ്രറി കൗൺസിൽ അംഗം  വി .കെ ശ്രീധരൻ മാസ്റ്റർ  , സന്ധ്യാ മനോജ് (പ്രസിഡണ്ട്, 'വനിതാ വേദി) എം.സുധാകരൻ, എ.  ജനാർദ്ദനൻ,സുഷമ പി.വി, എം.നാരായണൻ എന്നിവർ ആശംസകൾ അർപ്പിച്ചു.തുടർന്ന് മൺചിരാത് കൊളുത്തി അക്ഷരദീപം തെളിയിച്ചു. വർണശബളമായ ഘോഷയാത്രയിൽ ബാലവേദി കുട്ടികൾ രക്ഷിതാക്കൾ, വനിതാ വേദി പ്രവർത്തകർ നാട്ടുകാർ എന്നിവർ പങ്കെടുത്തു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *