April 29, 2026

സുല്‍ത്താന്‍ബത്തേരി അമ്മായിപ്പാലത്ത് പ്രവര്‍ത്തിച്ചു വരുന്ന ഗ്രാമീണ കാര്‍ഷിക മൊത്തവിപണന കേന്ദ്രത്തില്‍ സ്റ്റാൾ ലേലം 27-ന്

0
By ന്യൂസ് വയനാട് ബ്യൂറോ
സുല്‍ത്താന്‍ബത്തേരി  അമ്മായിപ്പാലത്ത് പ്രവര്‍ത്തിച്ചു വരുന്ന ഗ്രാമീണ കാര്‍ഷിക മൊത്തവിപണന കേന്ദ്രത്തില്‍ ഒഴിവുള്ള കാര്‍ഷികോല്പന്നങ്ങളുടെ 8 വിപണന സ്റ്റാളുകളും സെപ്തംബര്‍ 30 ന് കാലാവധി തീരുന്ന 2 സ്റ്റാളുകളും,   ലൈസന്‍സ്  വ്യവസ്ഥയില്‍ ലഭിക്കുന്നതിന്  നിലവിലുള്ള ചട്ടങ്ങള്‍ക്കും വ്യവസ്ഥകള്‍ക്കും വിധേയമായി  കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന എ ഗ്രേഡ് ക്ലസ്റ്ററുകള്‍, പഴം പച്ചക്കറി ഗ്രൂപ്പുകള്‍ എന്നിവരില്‍ നിന്നും ക്വട്ടേഷനുകള്‍ ക്ഷണിച്ചു.  ക്വട്ടേഷനുകള്‍ സെപ്തംബര്‍ 27ന് ഉച്ചയ്ക്ക് 12നകം സെക്രട്ടറി, ഗ്രാമീണ കാര്‍ഷിക മൊത്തവിപണന കേന്ദ്രം സുല്‍ത്താന്‍ബത്തേരി എന്ന വിലാസത്തില്‍ നേരിട്ടോ തപാലിലോ ലഭിക്കണം. അന്ന് 2.30 ന് തുറക്കും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *