August 9, 2026

‘സമര്‍പ്പിത ജീവിതത്തിന് സ്‌നേഹാദരം’ സമ്മേളന പ്രഖ്യാപനം നടത്തി

0
02-2
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: വയനാട് മുസ്‌ലിം നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ക്കും, വയനാടിന്റെ സാമൂഹിക പുരോഗതിക്കും മാതൃകാപരമായി നേതൃത്വം വഹിച്ച മുസ്‌ലിംലീഗ് നേതാവും, വയനാട് മുസ്‌ലിം ഓര്‍ഫനേജ് സ്ഥാപനങ്ങളുടെ മുഖ്യകാര്യദര്‍ശിയുമായ എം.എ മുഹമ്മദ് ജമാല്‍ സാഹിബിന് ഖാഇദേ മില്ലത്ത് ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ നല്‍കുന്ന 'സമര്‍പ്പിത ജീവിതത്തിന് സ്‌നേഹാദരം' എന്ന പരിപാടിയുടെ സ്വാഗത സംഘം രൂപീകരണവും, പ്രഖ്യാപന സമ്മേളനവും നടത്തി. കല്‍പ്പറ്റ ടൗണില്‍ നടന്ന പരിപാടി മുസ്‌ലിംലീഗ് ജില്ലാപ്രസിഡന്റ് പി.പി.എ കരീം ഉദ്ഘാടനം ചെയ്തു. അഡ്വ.എം.സി.എം ജമാല്‍ അധ്യക്ഷത വഹിച്ചു. അബൂബക്കര്‍ ഫൈസി മലയമ്മ മുഖ്യപ്രഭാഷണം നടത്തി. മനുഷ്യരോട് ചേര്‍ന്ന് നില്‍ക്കുക എന്ന മഹത്തായ സന്ദേശമാണ് എം.എ മുഹമ്മദ് ജമാല്‍ സാഹിബ് തന്റെ ജീവിതത്തിലൂടെ നല്‍കിയതെന്ന് മലയമ്മ അബൂബക്കര്‍ ഫൈസി അഭിപ്രായപ്പെട്ടു. കാരുണ്യം ലാളിത്യം തുടങ്ങിയ ഗുണവിശേഷങ്ങള്‍ നിറഞ്ഞ അദ്ദേഹത്തെ പോലുള്ള വ്യക്തിത്വങ്ങള്‍ ആദരിക്കപ്പെടുന്നത് സമൂഹത്തിന് മഹത്തായ സന്ദേശങ്ങള്‍ നല്‍കും. നന്മകള്‍ പ്രോത്സാഹിപ്പിക്കപ്പെടേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കെ.എം ഷാജി എം.എല്‍.എ, ഡോ.ജമാലുദ്ദീന്‍ ഫാറൂഖി, കെ.കെ അഹമ്മദ് ഹാജി, വി.എ മജീദ്, എം.പി നവാസ്, പി ഇസ്മായില്‍,  റസാഖ് കല്‍പ്പറ്റ, എന്‍ നിസാര്‍ അഹമ്മദ്, പി.പി അയ്യൂബ്, കെ.ബി നസീമ, സലിം മേമന, ടി ഹംസ, അഡ്വ.കെ മൊയ്തു, ഹമീദ് ബഹ്‌റൈന്‍, അലി അക്ബര്‍ വേങ്ങര പ്രസംഗിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *