May 7, 2024

സംസ്ഥാന സർക്കാറിന്റെ ജന വിരുദ്ധ, തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ ബി.എം.എസ്സ് രാപകൽ സമരം നടത്തി.

0
Bms 1 Oct 10

ബത്തേരി: സംസ്ഥാന സർക്കാറിന്റെ ജന വിരുദ്ധ, തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ ബി.എം.എസ്സിന്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി കൂട്ടധർണ്ണയും, രാപകൽ സമരവും നടത്തുന്നതിന്റെ ഭാഗമായി ജില്ലയിലും സമരം നടത്തി. സമരം ബി.എം.എസ് സംസ്ഥാന സെക്റട്ടറി പി.ശശിധരൻ ഉദ്ഘാടനം ചെയ്തു.

ലോകത്തിലെ തന്നെ ഏറ്റവും വലിയ ആരോഗ്യ ഇൻഷൂറൻസ് പദ്ധതിയായ പ്രധാൻമന്ത്രി ജൻ ആരോഗ്യ അഭിയാൻ പദ്ധതി (ആയുഷ്മാൻ ഭാരത്) യിൽ കേരളം ഒപ്പുവെയ്ക്കുക ,പ്രളയം സർക്കാർ സൃഷ്ടി. പ്രളയബാധിതർക്ക് പ്രഖ്യാപിച്ച ധന സഹായം ഉടൻ വിതരണം ചെയ്യുകയും വിവേചനം അവസാനിപ്പിക്കുകയും ചെയ്യുക, സാമൂഹ്യക്ഷേമപെൻഷൻ പുന:സ്ഥാപിക്കും പെട്രോളിയം ഉൽപ്പന്നങ്ങളെ ജി.എസ്.ടി.പരിധിയിൽ കൊണ്ടു വരുക, ഓട്ടോ – ടാക്സി വാഹനങ്ങൾക്ക് സബ്ബ്സിഡി നിരക്കിൽ ഇന്ധനം വിതരണം ചെയ്യുക, സാലറി ചാലഞ്ചും ഭീഷണിയും അവസാനിപ്പിക്കുക, കെ.എസ്.ആർ.ടി.സിയെ സ്വകാര്യവൽക്കരിക്കാനുള്ള നീക്കം ഉപേക്ഷിക്കുക, തോട്ടം തൊഴിലാളികളുടെ വേതനം അദ്ധ്വാനഭാരം വർദ്ധിപ്പിക്കാതെ 600 രൂപയാക്കി സർക്കാർ ഓർഡിനൻസ് ഇറക്കുക, നിത്യോ പ യോഗ സാധനങ്ങളുടെ വില വർദ്ധനവ് തടയുക, ' എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടായിരുന്നു കൂട്ടധർണ്ണയും, രാപകൽ സമരവും. അധികാരത്തിലെത്തിയാൽ എല്ലാം ശരിയാക്കുമെന്ന് പറഞ്ഞവർ ഇപ്പോൾ ജനങ്ങളേയും തൊഴിലാളികളേയുമാണ് ശരിയാക്കിക്കൊണ്ടിരിക്കുന്നത്. ജനോപകാരപ്രദമായ പല കേന്ദ്ര പദ്ധതികളും നടപ്പിലാക്കാതെ സർക്കാർ ജനങ്ങളെ വെല്ലുവിളിക്കുകയാണ്. ഇത്തരം നിലപാടുകളിൽ നിന്നും കേരള സർക്കാർ പിന്തിരിയണം.ജന വിരുദ്ധ, തൊഴിലാളി വിരുദ്ധ തൊഴിലാളി വിരുദ്ധ നയം തിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.ബി.എം.എസ്. ജില്ലാ പ്രസിഡണ്ട് ഹിരിദാസൻ കെ. തയ്യിൽ അദ്ധ്യക്ഷനായിരുന്നു.ബി.എം.എസ്.സംസ്ഥാന സമിതി അംഗം പി.പരമേശ്വരൻ, ജില്ലാ സെക്രട്ടറി പി.കെ.മുരളീധരൻ, പി.ആർ.സുരേഷ്, കെ.കെ.പ്രകാശൻ, കെ.എൻ.മുരളീധരൻ, പി.എച്ച് പ്രസന്ന, അഡ്വ: വവിത,പി.കെ.അച്യുതൻ, സന്തോഷ്.ജി.എൻ.ടി.സതീഷ്, പി.എസ്.ശശിധരൻ, കെ.ടി.സുകമാരൻ, സി.കെ.സുരേന്ദ്രൻ തുടങ്ങിയ നേതാക്കൾ പ്രസംഗിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *