April 29, 2024

യാത്രക്കാരെ കൊല്ലാൻ തീരുമാനിച്ച് കെ.എസ്. ആർ.ടി.സി.യുടെ എ.ടി.എ. 74: അഞ്ഞൂറ് രൂപയുടെ ഉപകരണമില്ലാതെ മരണ യാത്ര: രക്ഷകനായത് ഡ്രൈവർ റജീഷ് .

0
Img 20181011 Wa0065

മാനന്തവാടി :   ബസിന്റെ ബ്രേക്ക് നിയന്ത്രിക്കുന്ന അഞ്ഞൂറ് രൂപയുടെ പ്ലാക്കർ എന്ന യന്ത്രഭാഗമില്ലാതെ  അധികൃതർ മരണ യാത്രക്ക് വിട്ടുനൽകുകയാണ്  കെ.എസ്.ആർ.സി.യുടെ എ.ടി.എ. 74 എന്ന ബസ്.
 അധികൃതരുടെ അനാസ്ഥ മൂലം കെ.എസ്.ആർ.ടി.സി.ബസ്സ് അപകടത്തിൽ പെടുന്നത് പതിവാകുന്നു. ഭാഗ്യം കൂടെയുള്ളതിനാൽ യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെടുന്നു. മാനന്തവാടി ഡിപ്പോയിലെ എ.ടി.എ 74 ലിമിറ്റഡ് സ്റ്റോപ്പ് ഫാസ്റ്റ് പാസഞ്ചർ ബസാണ് ബ്രേക്ക് തകരാർ മൂലം അപകടത്തിൽ പെടുന്നത് പതിവായിരിക്കുന്നത്. കോട്ടയത്തേക്ക് സർവ്വീസ് നടത്തുന്ന ഈ ബസ്സ് ഒരു മാസത്തിനിടെ മൂന്ന് തവണയാണ് ബ്രേക്ക് തകരാർ മൂലം അപകടത്തിൽപ്പെട്ടത്.രണ്ടാഴ്ച മുമ്പ് മലപ്പുറം കോഴിച്ചെന ഇറക്കത്തിൽ ബ്രേക്ക് നഷ്ടപ്പെട്ട് ഡ്രൈവർ അതിസാഹസികമായാണ് ബസ് നിർത്തി അപകടം ഒഴിവാക്കിയത്.ഈ മാസം 7 ന് ഇതേ ബസ് താമരശ്ശേരി ഈങ്ങാപ്പുഴയിൽ വച്ച് ബ്രേക്ക് നഷ്ടപ്പെട്ട് കാറിൽ ഇടിക്കുകയും ഡ്രൈവർ സാഹസികമായാണ് യാത്രക്കാരെ രക്ഷപ്പെടുത്തിയത്.ഈ മാസം 10ന് കോഴിച്ചെനയിൽ വെച്ച് തന്നെ സമാനമായ രീതിയിൽ അപകടത്തിൽ പെടുകയും യാത്രക്കാർക്ക് പരിക്കേൽക്കാതെ രക്ഷപ്പെടുകയുമായിരുന്നു. നാൽപ്പതോളം യാത്രക്കാർ ബസിൽ ഉണ്ടായിരുന്നു.  സ്ലാക്കർ സംവിധാനം തകരാറാവുന്നതാണ് ബ്രേക്ക് നഷ്ടപ്പെടാൻ കാരണം.ഡി പ്പോയിൽ നിന്നും മെക്കാനിക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകി വിടുന്ന ബസ്സാണ് 60 കി.മീ. ദൂരം സഞ്ചരിക്കുന്നതോടെ ബ്രേക്ക് നഷ്ടപ്പെടുന്നത്.ഈ ബസ് സർവ്വീസ് യോഗ്യമല്ലെന്ന് മെക്കാനിക്കൽ വിഭാഗം റിപ്പോർട്ട് ചെയ്തിട്ടും വീണ്ടും സർവ്വീസിന് വിടുന്നത് ഉദ്യോഗസ്ഥരുടെ കടുത്ത വീഴ്ചയാണ്.ഇത് നിരവധി മനുഷ്യ ജീവനുകൾ അപഹരിക്കാനിടയാക്കിയേക്കും. ഡ്രൈവറുടെ മനോധൈര്യം ഒന്ന് കൊണ്ട് മാത്രമാണ് ഇന്നലെ 37 യാത്രക്കാരും ജീവനക്കാരും രക്ഷപ്പെട്ടത്.  നിയന്ത്രണം വിട്ട ബസ് ഡ്രൈവർ ഒ.കെ. റജീഷ്  മൺതിട്ടയിൽ ഇടിച്ച് നിർത്തുകയായിരുന്നു . മലപ്പുറം ഡിപ്പോയിലാണ് ഇപ്പോൾ ഈ ബസ് അറ്റകുറ്റപ്പണിക്ക് എത്തിച്ചിട്ടുള്ളത്. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *