July 3, 2026

മദർ പി.ടി.എ രൂപീകരണവും അമ്മമാർക്കുള്ള ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു.

0
IMG-20181101-WA0465
By ന്യൂസ് വയനാട് ബ്യൂറോ
വാരാമ്പറ്റ. വാരാമ്പറ്റ ഗവ:ഹൈസ്‌കൂളിൽ പി.ടി.എ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ  മദർ പി.ടി.എ രൂപപീകരണവും അമ്മമാർക്കുള്ള ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു. .മദർ പി.ടി.എ പ്രസിഡന്റായി രഞ്ജിനി രാജീവിനെ തെരഞ്ഞെടുത്തു.അമ്മമാർക്കുള്ള ബോധവത്കരണ ക്ലസ്സിനു സ്‌കൂളിലെ പൂർവ്വ വിദ്യാർത്ഥിയും മോട്ടിവേഷണൽ ട്രെയിനറുമായ കെ ടി ലത്തീഫ് നേതൃത്വം നൽകി.നാനൂറോളം അമ്മമാർ പങ്കെടുത്ത ചടങ്ങിൽ പി.ടി.എ പ്രസിഡണ്ട് പി. എ .അസീസ് അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് ബിന്ദു ടീച്ചർ ഉദ്‌ഘാടനം നിർവഹിച്ചു.പി.ടി.എ വൈ:പ്രസിഡണ്ട് ഒണീമ്മൽ നാസർ, സീനിയർ അസിസ്റ്റന്റ് ഇമ്മാനുവൽ മാസ്റ്റർ,സ്റ്റാഫ് സെക്രട്ടറി കിരൺ മാസ്റ്റർ,മദർ പി.ടി.എ പ്രസിഡണ്ട് രഞ്ജിനി രാജീവ്,പി.ടി.എ അംഗം വി.ടി സുലൈമാൻ എന്നിവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *