May 9, 2026

വയനാട് മെഡിക്കല്‍ കോളേജും കടലാസ് രേഖ ആവരുത്. പ്രവാസി ലീഗ്

0
03-5
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പററ' സുല്‍ത്താന്‍ ബത്തേരി മൈസൂര്‍ പാത രാത്രി നിരോധവും.വയനാട്ടിലേക്ക് ഉള്ളവതല്‍ റോഡ് നിര്‍മാണവും.ശ്രീചിത്രമെഡിക്കല്‍ കോളേജ് തുടങ്ങിയ നിരവധി പദ്ധതികള്‍ ഗവര്‍മെന്റ് കാര്യക്ഷമായ ഇടപെടല്‍ നടത്താത്തത് കൊണ്ട് എങ്ങും എത്താതെ മുടങ്ങി കിടക്കുന്നത് പോലെ വയനാട്ടുകാരുടെ ചിരകാല സ്വപ്നമായവയനാട് മെഡിക്കല്‍ കോളേജ് നിര്‍മാണവും കടലാസ് രേഖയില്‍ മാത്രം ഒതുക്കാതെ ഉടല്‍ നിര്‍മാണ പ്രവര്‍ത്തി തുടങ്ങണം എന്ന് പ്രവാസി ലീഗ് ജില്ലാ ജനറല്‍ കൗവുണ്‍ സില്‍ യോഗം ആവശ്യപെട്ടു ജില്ലയുടെ ആവശ്യങ്ങള്‍ നേടി എടുക്കുന്നതിന് വേണ്ടി മുഴുവന്‍ ജനപ്രതിനിതികളും ഒറ്റകെട്ടായി പ്രവര്‍ത്തിക്കമെന്ന് ആവശ്യപെട്ടു.രാജ്യത്തേ മതസൗവുഹാര്‍ദ്ദം നിലനിര്‍ത്തുന്നതിന് വേണ്ടി കക്ഷിരാഷ്ടീയത്തിന് അതീതമായിമത രാഷ്ടീയ സാമൂഹ്യ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന എല്ലാവരും ഒത്ത്ഒരുമിച്ചു നിന്ന് പ്രവര്‍ത്തിക്കണംമെന്ന് യോഗം ആവശ്യപെട്ടു.കല്‍പ്പററ മുന്‍ഷിപ്പല്‍ മുസ്ലീം ലീഗ് ഓഫീസില്‍ ചേര്‍ന്ന യോഗം ജില്ലാ മുസ്ലിം ലീഗ് പ്രസിഡന്റ്.പി.പി.എ.കരീം ഉല്‍ഘാടനം ചെയ്തു.മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി.കെ.കെ.അഹമ്മദ് ഹാജി.പ്രവാസി ലീഗ് സംസ്ഥാന പ്രസിഡന്റ് എസ് വി.അബ്ദുള്ള.ജനറല്‍ സെക്രട്ടറി അനീഫ മുന്നീ യൂ ര് .എന്‍ കെ.റഷീദ്.കെ നൂറുദ്ധീന്‍.റസാക്ക് കല്‍പ്പററ' പടയന്‍ അമ്മദ്.സമീര്‍ കാഞ്ഞായി.പി.വി സ്.മുസ.സ തുടങ്ങിയവര്‍ പ്രസംഗിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *