April 26, 2024

വയനാട് ടൂറിസം ഡെവലപ്പ്‌മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രവർത്തനമാരംഭിച്ചു

0
03 4
വയനാടിന്റെ ടൂറിസം വികസന സാധ്യതകൾ ഉപയോഗപ്പെടുത്തി തൊഴിലവസരങ്ങളും,വിപണന സാധ്യതകളും അടിസ്ഥാന സൗകര്യങ്ങളും വർദ്ധിപ്പിക്കുക,ടൂറിസം രംഗത്ത് പുത്തനുണർവ്വ് നൽകു പ്രവർത്തനങ്ങൾ സംഘടിപ്പിക്കുക.സഹകാരിതയും സഹകരണ മനോഭാവവും വളർത്തുക,സഹകരണ തത്വങ്ങൾ പ്രചരിപ്പിക്കുക.തുടങ്ങിയ ഉദ്ദേശലക്ഷ്യങ്ങളോടെ വയനാട് ടൂറിസം ഡെവലപ്പ്‌മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ് നമ്പർ.ഡബ്ലിയു 328 കൽപ്പറ്റ വയനാട് പ്രവർത്തനമാരംഭിച്ചു.സംഘത്തിന്റെ ഓഫീസ് കൽപ്പറ്റ പുതിയ ബസ്സ് സ്റ്റാന്റിനു സമീപം ദേശിയപാതയിൽ ആരംഭിച്ചു.ഓഫീസിന്റെ ഉദ്ഘാടനം ലോക് താന്ത്രിക് ജനതാദൾ സംസ്ഥാന ജനറൽ സിക്രട്ടറി ഷെയ്ക്ക് പി ഹാരിസ് നിർവഹിച്ചു. സഹകരണ വകുപ്പ് സ്‌പെഷ്യൽ ഗ്രേഡ് ഇൻസ്‌പെക്ടർ വി.ഹരികൃഷ്ണൻ മുഖ്യാതിഥിയായിരുു.സംഘം പ്രസിഡണ്ട് കെ.ബി.രാജുകൃഷ്ണ അദ്ധ്യക്ഷത വഹിച്ചു.
ജില്ലയിലെത്തു സഞ്ചാരികൾക്ക് ചുരുങ്ങിയ ചെലവിൽ യാത്രാ-താമസ-ഭക്ഷണ സൗകര്യങ്ങൾ ലഭ്യമാക്കുക,വിവിധ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് ടൂർ പാക്കേജുകൾ സംഘടിപ്പിക്കുക.വിദ്യാർത്ഥികൾക്ക് ചുരുങ്ങിയ ചെലവിൽ പഠന വിനോദ യാത്രകൾ സംഘടിപ്പിക്കുക.ബസ്സ് ട്രെയിൻ എയർ ടിക്കറ്റ് ബുക്കിംഗ് നടത്തുക,ടൂറിസ്റ്റ് ബസ്സുകൾ,ടൂറിസ്റ്റ് വാഹനങ്ങൾ സർവ്വീസ് നടത്തുക,ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്തുക,വിവിധ തൊഴ്ൽ സംരംഭങ്ങൾ ആരംഭിക്കുക,അതിനായി അംഗങ്ങൾക്ക് വായ്പകൾ നൽകുക,നിക്ഷേപങ്ങൾ സ്വീകരിക്കുക തുടങ്ങിയവയാണ് സംഘത്തിന്റെ പ്രധാന പ്രവർത്തനങ്ങൾ.അഡ്വ.ഇ.ആർ.സന്തോഷ്‌കുമാർ, അഡ്വ.ജോർജ്ജ് പോത്തൻ, യു.എ.കാദർ, കെ.പ്രകാശൻ,ബിന്ദു ജോസ്, കെ.ബി.വസന്ത, തുടങ്ങിയവർ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *