March 29, 2024

ക്ഷേത്ര പ്രവേശന വിളംബരം 82-ാം വാർഷികം ജില്ലയിൽ നവോത്ഥാന സംഗമം നടത്തും

0
ക്ഷേത്രപ്രവേശന വിളംബരം 82-ാം വാർഷികം ജില്ലയിൽ നവംബർ 10 മുതൽ 12 വരെ
വൈവിദ്ധ്യമാർന്ന പരിപാടികളോടെ സംഘടിപ്പിക്കും. നവംബർ 10 ന് വൈകിട്ട് 3 ന് കൽപ്പറ്റ
പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി വാർഷികാഘോഷം
ഉദ്ഘാടനം ചെയ്യും. സി.കെ. ശശീന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും.
പ്രശസ്ത സാഹിത്യകാരൻ കെ.പി. രാമനുണ്ണി മുഖ്യ പ്രഭാഷണം നടത്തും. എം.ഐ.
ഷാനവാസ് എം.പി, എം.എൽ.എ മാരായ ഐസി. ബാലകൃഷ്ണൻ, ഒ.ആർ.കേളു, ജില്ലാ
കളക്ടർ എ.ആർ അജയകുമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി. നസീമ, കൽപ്പറ്റ
മുനിസിപ്പൽ ചെയർപേഴ്‌സൺ സനിത ജഗദീഷ്, വൈസ് ചെയർമാൻ ആർ.
രാധാകൃഷ്ണൻ, ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ ടി. മണി, കൗൺസിലർ
വി.ഹാരിസ്, കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷീല തമ്പി, ബ്ലോക്ക് പഞ്ചായത്ത്
അസോസിയേഷൻ പ്രസിഡന്റ് ടി.എസ്. ദിലീപ്കുമാർ, ഗ്രാമ പഞ്ചായത്ത്
അസോസിയേഷൻ പ്രസിഡന്റ് പി.എം. നാസർ, സ്റ്റേറ്റ് ആർക്കൈവ്‌സ് ഡയറക്ടർ ജെ.
രജികുമാർ, എ.ഡി.എം കെ.അജീഷ്, ടൂറിസം ഡെ.ഡയറക്ടർ കെ. രാധാകൃഷ്ണൻ,
ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് ഡെപ്യൂട്ടി ഡയറക്ടർ ഇ.വി. സുഗതൻ തുടങ്ങിയവർ
സംബന്ധിക്കും. ഇതോടൊപ്പം രാവിലെ 10 മുതൽ കൽപ്പറ്റ പുതിയ ബസ് സ്റ്റാന്റ് പരിസരത്ത്
ചരിത്രപ്രദർശനവും നടക്കും.
 തൃശ്‌ലേരി പി.കെ.കാളൻ സ്മാരക ഗോത്രകലാ പഠന കേന്ദ്രം അവതരിപ്പിക്കുന്ന ഗദ്ദിക,
കൽപ്പറ്റ ഉണർവ്വ് നാടൻ പഠന കലാകേന്ദ്രം അവതരിപ്പിക്കുന്ന നാടൻ പാട്ട്, ദേശീയ മലയാള
കലകാരൻമാരുടെ അസോസിയോഷൻ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികൾ
എന്നിവയും ഉണ്ടാകും. നവോത്ഥാന പ്രതീകങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് ഫ്‌ളോട്ട്
എന്നിവ സമ്മേളനത്തിന് മുന്നോടിയായുള്ള വിളംബര ഘോഷയാത്രയിൽ അണിനിരക്കും.
നവംബർ 11 ന് വൈകിട്ട് 4 ന് വെള്ളമുയിൽ നവോത്ഥാന സംഗമം, 12 ന് ഉച്ചയ്ക്ക്
ഒന്നിന് കൽപ്പറ്റ സിവിൽ സ്റ്റേഷനിൽ നവോത്ഥാന മൂല്യങ്ങളും അയിത്തോച്ചാടനവും
സെമിനാർ നടത്തും. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *