May 10, 2024

ജില്ലാ സെലക്ഷന്‍ ചെസ് മത്സരവും പരിശീലനവും ഞായറാഴ്ച മീനങ്ങാടിയില്‍

0
മീനങ്ങാടി: പഞ്ചായത്ത് ചെസ് അക്കാഡമിയുടെയും ജില്ലാ ചെസ് അസോസിയേഷന്റെയും സംയുക്താഭിമുഖ്യത്തില്‍ അണ്ടര്‍-6, അണ്ടര്‍-14 ജില്ലാ  സെലക്ഷന്‍ ചെസ് മത്സരവും  പരിശീലനവും ഞായറാഴ്ച (11) മീനങ്ങാടി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടത്തും.  മത്സരം രാവിലെ 10നു പഞ്ചായത്ത് പ്രസിഡന്റ് ബീന വിജയന്‍ ഉദ്ഘാടനം ചെയ്യും. ആദ്യ രണ്ടു സ്ഥാനം നേടുന്ന ആണ്‍കുട്ടികളും പെണ്‍കുട്ടികളും 18നു കോഴിക്കോടു നടക്കുന്ന സംസ്ഥാനതല മത്സരത്തില്‍ ജില്ലയെ പ്രതിനിധാനം ചെയ്യും. 
പഞ്ചായത്തത്തില്‍ സ്ഥിരതാമസക്കാരായ 25 കുട്ടികള്‍ക്കായി സംഘടിപ്പിക്കുന്ന പരിശീലനം പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി. അസൈനാര്‍ ഉദ്ഘാടനം ചെയ്യും. പഞ്ചായത്തിലെ ചൂതുപാറ ജനത ഗ്രന്ഥാലയത്തില്‍ കഴിഞ്ഞ മൂന്നു വര്‍ഷം നല്‍കിയ പരിശീലനത്തിലൂടെ അന്തര്‍ദേശീയ ഫിഡെ റേറ്റഡ് താരങ്ങളായി മാറിയ വി.എസ്. അഭിനവ്‌രാജ്, എം.എസ്. ആബേല്‍, ഹരിപ്രിയ രാജ്, ശ്രീരാഗ് പദ്മന്‍, അശ്വിന്‍ കൃഷ്ണ, അര്‍ജുന്‍ ബിജു, വി.എസ്. ആനന്ദ്‌രാജ്, അനന്തുകൃഷ്ണ എന്നിവരെ ആദരിക്കും. സെലക്ഷന്‍ ചെസ് മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ പ്രായം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് സഹിതം എത്തണം. വിശദവിവരത്തിനു 9605020305, 6282853445 എന്നീ നമ്പരുകളില്‍ വിളിക്കാം. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *