സുസ്ഥിര വികസനം സുരക്ഷിത കേരളം പരിഷത് സംവാദ യാത്ര : തിങ്കളാഴ്ച വയനാട്ടിൽ

 •  
 • 12
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

 
പ്രളയാനാന്തര കേരളത്തിന്റെ പുനർ നിർമ്മാണം സംബന്ധിച്ച കാഴ്ചപ്പാടുകൾ ജനങ്ങളുമായി സംവദിക്കുന്നതിനായി കേരള ശാസ്ത്ര സാഹിത്യ പരിഷത് സംഘടിപ്പിക്കുന്ന വികസന സംവാദ യാത്രാ 12 നു തിങ്കളാഴ്ച വയനാട്ടിൽ എത്തും.  
9 നു കാസർഗോഡ് നിന്ന് ആരംഭിച്ച ജാഥയാണ് 12 നു വയനാട്ടിൽ എത്തുന്നത്.  
സുസ്ഥിര വികസനം സുരക്ഷിത കേരളം എന്ന മുദ്രാവാക്യം ഉയർത്തിയാണ് ജാഥാ പ്രയാണം.  
പുതിയ കേരളത്തിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട പരിഷത് നിർദേശങ്ങൾ സർക്കാരിന് സമർപ്പിച്ചിട്ടുണ്ട്.  
സുമ വിഷ്ണുദാസ് ക്യാപ്റ്റനും എ പി മുരളീധരൻ മാനേജരുമായ ജാഥയിൽ ഡോ കെ രാജേഷ്,  കെ ടി രാധാകൃഷ്ണൻ, പ്രൊ ടി പി കുഞ്ഞിക്കണ്ണൻ, പ്രൊ കെ ബാലഗോപാലൻ പ്രൊ എം ഗോപാലൻ എന്നിവരും അംഗങ്ങൾ ആണ്. 
ജാഥയോടൊപ്പം ലഘു നാടകവും സംഗീത ശില്പവുമായി കലാകാരന്മാരും ഉണ്ട് .  
12 നു രാവിലെ മാനന്തവാടി ദ്വാരകയിൽ ആണ് ആദ്യ സ്വീകരണ കേന്ദ്രം രാവിലെ 9 മണിക്ക് 
തുടർന്ന്  10.30 നു പനമരം ടൗണിലും 12 മണിക്ക് പുൽപ്പള്ളി ടൗണിലും 3 മണിക്ക് ബത്തേരി യിലും 4.30 നു കൽപ്പറ്റ വിജയ പമ്പ് പരിസരത്തും വൈകീട്ട് 6 മണിക്ക് വൈത്തിരി പകൽ വീട് പരിസരത്തും ജാഥാ സ്വീകരണവും കലാപരിപാടികളും ഉണ്ടാവും.  
സംവാദ പരിപാടിയിൽ ജനപ്രതിനിധികളും സാമൂഹ്യ രാഷ്ട്രീയ രംഗത്തു പ്രവർത്തിക്കുന്നവരും പങ്കാളികളാവും.


 •  
 • 12
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *