May 10, 2026

നെടുമ്പാലയില്‍ ദ്വിദിന മതപ്രഭാഷണവും നബിദിന ഘോഷയാത്രയും 18-ന്

0
By ന്യൂസ് വയനാട് ബ്യൂറോ
മേപ്പാടി: 1493-മത് മീലാദാഘോഷത്തിന്റെ ഭാഗമായി നെടുമ്പാല മഹല്ല് മുസ്്‌ലിം ജമാഅത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ദ്വിദിന മതപ്രഭാഷണവും നബിദിനാഘോഷവും നടത്തും. ഈ മാസം 18ന് വൈകിട്ട് ഏഴിന് അന്‍സാര്‍ ബദരി(പത്തനംതിട്ട) 'അകലെയല്ല ആ ദിനം' എന്ന വിഷയത്തിലും 19ന് വൈകിട്ട് ഏഴിന് ഇസ്മാഈല്‍ സഖാഫി റിപ്പണ്‍ 'ഹുബ്ബുര്‍റസൂല്‍' എന്ന വിഷയത്തിലും പ്രഭാഷണം നടത്തും. 20ന് ചൊവ്വാഴ്ച രാവിലെ എട്ടരക്ക് ഘോഷയാത്ര നടക്കും. തുടര്‍ന്ന് നടക്കുന്ന പരിപാടി ഖത്വീബ് നൗഫല്‍ നിസാമി ഉദ്ഘാടനം ചെയ്യും.മഹല്ല് പ്രസിഡന്റ് സി കെ മുഹമ്മദ് അധ്യക്ഷത വഹിക്കും. എച്ച് എം എല്‍ എസ്‌റ്റേറ്റ് മാനേജര്‍ വി റജി,, നെടുമ്പാല ഡിവിഷന്‍ ഫീല്‍ഡ് ഓഫീസര്‍ കെ കെ തങ്കച്ചന്‍, ഉപ്പുപാറ മഹല്ല് ഖത്തീബ് അക്ബര്‍ അലി അമാനി, നെടുമ്പാല അമ്പല കമ്മിറ്റി പ്രസിഡന്റ് കെ സി ചന്ദ്രന്‍, പി കെ നാരായണന്‍, കെ ജി വര്‍ഗീസ്, സാജുകുമാര്‍, എം എ മൊയ്തീന്‍, പി കെ മുരളീധരന്‍, മുഈനുദ്ദീന്‍ മുസ്്‌ലിയാര്‍, കെ കെ സൈദലവി മുസ്്‌ലിയാര്‍ സംസാരിക്കും. എം. കെ അഷ്‌റഫ് സ്വാഗതവും, പി പി മുഹമ്മദ് ഷഫീഖ് നന്ദിയും പറയും. തുടര്‍ന്ന് വിദ്യാര്‍ഥികളുടെ വിവിധ ഇനം പരിപാടികളും അരങ്ങേറും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *