April 23, 2024

ഹൈസ്കൂൾ മലയാളം പ്രസംഗത്തിൽ ഐറിൻ മേരി സജി ഒന്നാം സ്ഥാനം നേടി

0
Img 20181114 Wa0189
മേപ്പാടി :വയനാട് ജില്ലാ ശാസ്ത്രമേളയോട് അനുബന്ധിച്ച് ഹൈസ്കൂൾ വിഭാഗം മലയാള പ്രസംഗത്തിൽ നടവയൽ സെന്റ് തോമസ് ഹയർ സെക്കന്ററി സ്കൂൾ വിദ്യാർത്ഥിനിയായ ഐറിൻ മേരി സജി ഒന്നാം സ്ഥാനം നേടി . 150-ാം മഹാത്മാ ഗാന്ധിയുടെ ജന്മ ദിനം ആഘോഷിക്കുമ്പോൾ എന്ന വിഷയത്തിലായിരുന്നു പ്രസംഗാവതരണം.  ഗാന്ധിജി സ്വപ്നം കണ്ട ഒരു ഭാരതം നിലവിൽ വരാൻ വേണ്ടി പൊതു സൂമൂഹത്തിനും വിദ്യാർത്ഥികൾക്കും ചെയ്യാൻ കഴിയുന്ന പ്രവർത്തനങ്ങളെ കുറിച്ച് വാചാലയായ ഐറിൻ ഗാന്ധിജിയുടെ വലിയ രണ്ടു തത്വങ്ങളായ അഹിംസയെക്കുറിച്ചും , സത്യത്തെക്കുറിച്ചും പറയാൻ മറന്നില്ല. ഭാരതത്തിലെ എല്ലാവരും ഒരു മനസ്സോടെ നിന്നാൽ ഗാന്ധിജി കണ്ട ഭാരതം കെട്ടിപടുക്കാമെന്നും ഐറിൻ  കൂട്ടിച്ചേർത്തു.
       സെയിൽസ് എക്സിക്യൂട്ടിവ് ആയ സജി ജോണിന്റെയും ഷിജി കെ.കെ യുടെയും മകളാണ് ഐറിൻ മേരി സജി.
( റിപ്പോർട്ട്: അഹല്യ ഉണ്ണിപ്രവൻ)
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *