May 19, 2024

ജില്ലാ സ്കൂൾ കലോത്സവത്തിന് വടു വൻചാൽ ജി എച്ച് എസ് എസിൽ തുടക്കമായി

0
Img 20181112 Wa0026
    
തോമാട്ട് ചാൽ: മുപ്പത്തി ഒമ്പതാമത് വയനാട് റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന്   വടുവൻചാൽ  ജി എച്ച് എസ് എസ് സ്കൂളിൽ തുടക്കമായി. ആദ്യദിനമായ ഇന്നലെയും ഇന്നും    സ്റ്റേജിതര   മൽസരങ്ങളാണ് നടക്കുന്നത്. ഏഴ് വേദികളിലായി മത്സരങ്ങൾ പുരോഗമിക്കുന്നു .ഇന്നലെ  പത്ത് മണിക്ക് തുടങ്ങിയ മത്സരങ്ങൾ വൈകിട്ട് അഞ്ചു വരെ നീണ്ടു നിന്നു . പ്രധാനമായും നടക്കുന്നത് ചിത്രരചന(പെൻസിൽ,ജലച്ചായം, എണ്ണച്ചായം), കവിതാ രചന, കഥാ രചന, ഉപന്യാസ രചന എന്നിവയാണ് ഇന്നലെ നടന്നത്.  .
       പ്രളയ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഇത്തവണ ആർഭാടങ്ങൾ ഒഴിവാക്കിയാണ് മത്സരങ്ങൾ നടത്തുന്നത് .63 സ്കൂളുകളിൽ നിന്ന് കലാപ്രതിഭകൾ മാറ്റുരക്കാൻ എത്തും.
    13 ന് തുടങ്ങിയ മത്സരങ്ങൾക്ക് 17 ന് തിരശ്ശീല വീഴും. കലോത്സവത്തെ വരവേൽക്കാൻ അധ്യാപകരും, വിദ്യാർത്ഥികളും ഒരുങ്ങിക്കഴിഞ്ഞു
.
ഇന്നത്തെ മത്സരങ്ങൾ
     ജി എച്ച് എസ് എസ് വടുവഞ്ചാലിൽ നടക്കുന്ന ജില്ലാ സ്കൂൾ കലോൽത്സവത്തിൽ രണ്ടാം ദിവസം നാല് വേദികളിലായി മത്സരങ്ങൾ നടക്കും.
     ഇന്ന്  നടത്താനിരിക്കുന്ന ഇനങ്ങൾ കഥാരചന ഹിന്ദി, കവിതാ രചന ഹിന്ദി, ഉപന്യാസം ഹിന്ദി, ഇംഗ്ലീഷ്.
        ഗ്രീൻ പ്രോട്ടോകോൾ    മാതൃകയിൽ കലോൽത്സവം.
    
മുപ്പത്തി ഒമ്പതാമത് വയനാട് റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന് കൊടിയേറുമ്പോൾ ഗ്രീൻ പ്രോട്ടോകോൾ മാതൃക സ്വീകരിച്ച് ജി എച്ച് എസ് എസ്  വടുവഞ്ചാൽ.  കലോൽത്സവശേഷം വരുന്ന മാലിന്യങ്ങളുടെ അളവ് കുറക്കുന്നതിനാണ് ഈ മാതൃക സ്വീകരിച്ചിരിക്കുന്നത്. മനുഷ്യന് വലിയ ബാധ്യതയായി മാറുകയാണ് മാലിന്യങ്ങളുടെ അളവ്. തുടക്കം മുതലുള്ള മാലിന്യങ്ങളുടെ നിർമാർജനമാണ് സ്കൂൾ ലക്ഷ്യമിടുന്നത് .ഈ ചടങ്ങ് പരമാവധി പ്രകൃതി സൗഹൃദമാക്കാനുള്ള തയ്യാറെടുപ്പ് സ്കൂളിൽ പുരോഗമിക്കുന്നു. ഇതിന് നേതൃത്വം നൽകുന്നത് ഈ സ്കൂളിലെ തന്നെ മറ്റു വിദ്യാർത്ഥികളാണ്.
(റിപ്പോർട്ട് :ആര്യ ഉണ്ണി, അഫ്സൽ )
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *