May 4, 2024

മോഷ്ടാക്കളിൽ നിന്ന് വാഹനം സുരക്ഷിതമാക്കണോ? അൽനയും മുഹമ്മദ് അമീനും പറഞ്ഞ് തരും ലളിതമായ സാങ്കേതിക വിദ്യ

0
Img 20181114 110107
വിദ്യാർത്ഥികളുടെ ശാസ്ത്ര മികവ് പ്രകടിപ്പിക്കാനും അവ സാധാരണ ജനങ്ങളിൽ എത്തിക്കാനുമുള്ള ഉത്തമ വേദിയായി ജില്ലാ സ്കൂൾ ശാസ്ത്രമേള മാറി. അത്തരത്തിലൊന്നായിരുന്നു ദ്വാരക സേക്രട്ട് ഹാർട്ട്  ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച എക്സ് ബ്രേക്ക് സിസ്റ്റം . വാഹനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനാണ് എക്സ് ബ്രേക്ക് സിസ്റ്റം ഉപയോഗിക്കുന്നത്. വീട്ടുമുറ്റത്തുള്ള ഏത് വാഹനും മോഷ്ടിക്കപ്പെടാതിരിക്കാനും  ഓടുന്ന വാഹനത്തിന്റെ അപകടം കുറക്കുന്നതിനുമുള്ള ലളിതമായ സാങ്കേതിക വിദ്യയാണ് ദ്വാരക സേക്രട്ട് ഹാർട്ട് ഹയർ   സെക്കണ്ടറി സ്കൂളിലെ  പ്ലസ് വൺ സയൻസ് വിദ്യാർത്ഥികളായ  അൽന ജോൺസണും മുഹമ്മദ് അമീനും ചേർന്ന് അവതരിപ്പിച്ചത് . പ്രത്യേക ഗ്യാസ് പൈപ്പ് ഘടിപ്പിച്ച ബ്രേക്കിന് സ്വിച്ച് ഓൺ ചെയ്താൽ പ്രവർത്തിക്കുകയും ഓഫ് ചെയ്താൽ നിശ്ചലമാകുകയും ചെയ്യും. തങ്ങളുടെ പരീക്ഷണ സാങ്കേതിക മികവ് മറ്റുള്ളവരിലെത്തിക്കാൻ ശാസ്ത്രമേള നടക്കുന്ന സ്കൂൾ മുറ്റത്ത് ഒരു ഓട്ടോറിക്ഷയും ഇവർ ഇതേ മാതൃകയിൽ പ്രവർത്തിപ്പിച്ച് കാണിക്കുന്നുണ്ട്. വെള്ളമുണ്ട ഒഴുക്കൻ മൂല  ഇണ്ടിക്കുഴയിൽ ജോൺസന്റെയും കല്ലോടി  സെന്റ് ജോസഫ് ഹയർ സെക്കണ്ടറി സ്കൂൾ അധ്യാപിക ഷിജിയുടെയും മകളാണ് അൽന .മാനന്തവാടി പാണ്ടിക്കടവ്   അവറാൻ മനാഫിന്റെ മകനാണ് മുഹമ്മദ് അമീൻ . ഇരുവരും കഴിഞ്ഞ വർഷങ്ങളിൽ സംസ്ഥാന സ്കൂൾ ശാസ്ത്രമേളയിൽ പങ്കെടുത്തിട്ടുണ്ട്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *