October 17, 2026

ആതുര സേവനം ജനകീയമാക്കാൻ മതപ്രഭാഷണം സംഘടിപ്പിക്കും.

0
IMG-20181114-WA0213
By ന്യൂസ് വയനാട് ബ്യൂറോ
 
മാനന്തവാടി. ആതുര സേവനം ജനകീയമാക്കാൻ ഉമറലി ശിഹാബ് തങ്ങൾ റിലീഫ് സെൻറർ എസ്.കെ.എസ്, എസ്.എഫ് സഹചാരി സെൻററും സംയുക്തമായി മതപ്രഭാഷണം സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.
വെള്ളമുണ്ടയിൽ പ്രത്യേകം സജ്ജമാക്കിയ ഉമറലി ശിഹാബ് തങ്ങൾ നഗറിയിൽ നവമ്പർ 16, 17 തീയ്യതികളിൽ പ്രമുഖ പ്രാസംഗികരായ സിംസാമുൽമുൽഹബ് ഹുദവി.
സിറാജുദ്ധീൻ അൽഖാസിമി എന്നിവർ പ്രഭാഷണം നടത്തും.
16 ന് വെള്ളിയാഴ്ച വൈകുന്നേരം 6.30ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ മുശാവറ അംഗം വി.മൂസ്സക്കോയ മുസ്ല്യാർ ഉൽഘാടനം ചെയ്യും .വി.എസ്.ഹാഷിം തങ്ങൾ അദ്ധ്യക്ഷത വഹിക്കും .17 ന് സമസ്ത ജില്ലാ ജനറൽ സിക്രട്ടറി എസ് മുഹമ്മദ് ദാരിമി ഉൽഘാടനം ചെയ്യും.കെ.സി. മമ്മൂട്ടി മുസ്ല്യാർ അദ്ധ്യക്ഷത വഹിക്കും.16 ന് മൗലൂദ് പാരായണവും 17 ന് മജ്ലിസുന്നൂർ എന്നിവ സംഘടിപ്പിക്കും. ഷിഹാബുദ്ധീൻ ഇമ്പിച്ചിക്കോയ തങ്ങൾ 
'സഈദ് ജിഫ്രി മുത്തുക്കോയ തങ്ങൾ.എം.ഹസ്സൻ മുസ്ല്യാർ .എം.എ.മുഹമ്മദ് ജമാൽ .പാലത്തായി മൊയ്തു ഹാജി.കെ.കെ.അഹമ്മദ് ഹാജി.ഷൗക്കത്തലി മൗലവിവെള്ളമുണ്ട .ഇബ്രാഹിം ഫൈസി പേരാൽ.മൊയ്തൂട്ടിയ മാനി.പി.മൊയ്തു ബാഖവി, സയ്യിദ് മുജീബ് തങ്ങൾ. റാഷിദ് ഗസ്സാലി 'പി.സി.ഇബ്രാഹിം ഹാജി. എന്നിവർ സംബന്ധിക്കും.
ജീവകാരുണ്യ പ്രവർത്തനരംഗത്ത് ജനകീയ കൂട്ടായ്മ ശാസ്ത്രീകരിക്കുന്നതിന്നാണ് മതപ്രഭാഷണം സംഘടിപ്പിക്കുന്നത്.
നിത്യരോഗികൾക്ക് മരുന്ന് എത്തിച്ച് നൽകുക. പാവപ്പെട്ടവർക്ക് വീട് വെച്ച് നൽകുക. വിവാഹ ധനസഹായം നൽകുക എന്നിവയാണ് കഴിഞ്ഞ എട്ട് വർഷമായി പ്രവർത്തിച്ചു വരുന്ന റീലീഫ് സെല്ലും 'സഹചാരി സെന്ററും നടത്തി വരുന്നത് '
ഓക്സിസിജൻ സിലിണ്ടർ. വീൽചെയർ .എയർ ബെഡ്ഡ്: കിടപ്പ് രോഗികൾക്ക് ആവശ്യമായ ഉപകരണങ്ങൾ .സൗജന്യ നിരക്കിൽ മരുന്ന്. പലിശരഹിത മൈക്രോക്രഡിംഗ് 'ഫാമിലി കൗൺസിലിംഗ് സെന്റർ,
 ഡീ അഡീക്ഷൻ സെൻറർ .മൊബൈൽ ക്ലിനിക് എന്നിവ  നടപ്പിലാക്കുവാൻ തീരുമാനിച്ചിട്ടുണ്ടെന്നും ഭാരവാഹികൾ പറഞ്ഞു .പത്ര സമ്മേളനത്തിൽ സ്വാഗതസംഘം ചെയർമാൻ വി.എസ്.ഹാഷിം തങ്ങൾ. വർക്കിംങ്ങ് ചെയർമാൻ കെ.ഉസ്മാൻ ഫൈസി, വർക്കിംങ്ങ് കൺവീനർ സിദ്ധീഖ് റഹ്
മാനി. ട്രഷറർ വി.കെ.അബ്ദുള്ള ഹാജി എന്നിവർ സംബന്ധിച്ചു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *