July 3, 2026

സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റ് യൂണിറ്റ് ഉദ്ഘാടനം ചെയ്തു

0
spc-Unit
By ന്യൂസ് വയനാട് ബ്യൂറോ
വാളാട് ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിന് അനുവദിച്ച സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റ് യൂണിറ്റ് ഉദ്ഘാടനം ആര്‍ കേളു എം.എല്‍.എ നിര്‍വഹിച്ചു.  ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഗീതാ ബാബു അധ്യക്ഷത വഹിച്ചു.  തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അനിഷ സുരേന്ദ്രന്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം എന്‍ എം  ആന്റണി ഗ്രാമപഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ ശശികുമാര്‍ വി കെ, സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ രഞ്ജിത്ത് കുമാര്‍ എ വി തുടങ്ങിയവര്‍  പങ്കെടുത്തു. 3 സ്‌കൂളുകള്‍ക്കാണ് മാനന്തവാടി മണ്ഡലത്തില്‍ എസ് പി സി യൂണിറ്റ് അനുവദിച്ചത്. ആറാട്ട്തറ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, പനമരം ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നിവയാണ് മറ്റു സ്‌കൂളുകള്‍.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *