May 19, 2024

വജ്രജൂബലി ഫെലോഷിപ്പ് ജേതാക്കളുടെ യോഗം ചേര്‍ന്നു

0
വജ്രജൂബിലി ഫെലോഷിപ്പിന് അര്‍ഹരായ കലാകാരന്മാരുടെ യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബി നസീമയുടെ അധ്യക്ഷതയില്‍ കലക്ടറേറ്റിലെ എപിജെ ഹാളില്‍ ചേര്‍ന്നു.പദ്ധതി പ്രകാരം ഫെലോഷിപ്പ് നേടിയ 19 കലാകാരന്മാര്‍ ജില്ലയിലെ വിവിധ തദ്ദേശ സ്ഥാപന പരിധിയിലെ പഠിതാക്കള്‍ക്ക് ബന്ധപ്പെട്ട കലകളില്‍ പരിശീലനം നല്‍കാന്‍ യോഗത്തില്‍ തീരുമാനിച്ചു. രണ്ടുവര്‍ഷ കാലയളവില്‍ പ്രായഭേദമന്യേ അപേക്ഷിക്കുന്ന ആര്‍ക്കും ഇവരില്‍ നിന്നു പരിശീലനം നേടാം. തിരഞ്ഞെടുക്കപ്പെടുന്ന കേന്ദ്രങ്ങളില്‍ ആഴ്ചയില്‍ നാലു ദിവസമാണ് ക്ലാസ്. മാനന്തവാടി മുനിസിപ്പാലിറ്റി, കല്‍പ്പറ്റ, പനമരം, സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്തുകളിലാണ് ഫെലോഷിപ്പ് ജേതാക്കളെ വിന്യസിച്ചിരിക്കുന്നത്. ഇവര്‍ക്കു പ്രതിമാസം ഫെലോഷിപ്പ് തുകയായ 10,000 രൂപ സാംസ്‌കാരിക വകുപ്പും 5,000 രൂപ ബന്ധപ്പെട്ട തദ്ദേശ സ്ഥാപനവും നല്‍കും. 36 കലാരൂപങ്ങളിലാണ് ഫെലോഷിപ്പ്. കലാമൂല്യം പുനരുജ്ജീവിപ്പിക്കുക, കലാകാരന്മാരെ പരിപോഷിപ്പിക്കുക, യുവാക്കളുടെ ഊര്‍ജം ക്രിയാത്മകമായ വഴിയിലേക്ക് തിരിച്ചുവിടുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് ഫെലോഷിപ്പ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. സാംസ്‌കാരിക വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ആര്‍ അജിത് ബാബു പദ്ധതി വിശദീകരിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ പ്രഭാകരന്‍ മാസ്റ്റര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ ലതാ ശശി, ഗീതാ ബാബു, ജില്ലാ പ്ലാനിങ് ഓഫിസര്‍ കെ എം സുരേഷ് തുടങ്ങിയവര്‍ സംസാരിച്ചു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *