May 19, 2024

തിരുനെല്ലി ക്ഷേത്രത്തിൽ ആചാരാനുഷ്ഠാനങ്ങളോടെ പുത്തരി ഉത്സവം ആഘോഷിച്ചു.

0
Img 20181115 Wa0020
 ശ്രീ തരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തിലെ ഈ വർഷത്തെ പുത്തരി ഉത്സവം വിവിധ ചടങ്ങുകളോടെ നടന്നു.  ചെറിയ ആ ക്കൊല്ലി തറവാട്ടുകാർ ക്ഷേത്ര പരിസരത്തെ ആക്കൊല്ലി അമ്മക്കാവിൽ നിന്നും ശേഖരിക്കുന്ന നെൽക്കതിർ  ദൈവത്താർ മണ്ഡപത്തിൽ സൂക്ഷിച്ചു.  . രാവിലെ വാദ്യമേളങ്ങളോടെ  നെൽക്കതിർ ക്ഷേത്ര നടയിലെത്തിച്ച് മേൽശാന്തിയുടെ മുഖ്യ കാർമ്മികത്വത്തിൽ  പന്തീരടി പൂജ  നടത്തി  ഭക്തജനങ്ങൾക്ക് കതിർ പ്രസാദമായി നൽകി. തുടർന്ന്  ഉച്ചയ്ക്ക് അന്നദാനം ഉണ്ടായിരുന്നു.      മേൽശാന്തി   ഇ .എൻ. കൃഷ്ണൻ  നമ്പൂതിരി  മുഖ്യ കാർമ്മികത്വം വഹിച്ചു.  . ചടങ്ങിൽ എക്സിക്യൂട്ടീവ് ഓഫീസർ  കെ.സി സദാനന്ദൻ ക്ഷേത്രം മാനേജർ പി .കെ  പ്രേമചന്ദ്രൻ , പി.ടി രവീന്ദ്രൻ ,  കെ.എം രഘൂത്തമൻ ,   മാതൃസമിതി അംഗങ്ങൾ ,എന്നിവർ സന്നിഹിതരായിരുന്നു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *