June 22, 2026

ഹൈസ്ക്കൂൾ വിഭാഗം നാടക മത്സരത്തിൽ “എലിപ്പെട്ടി “ക്ക് ഒന്നാം സ്ഥാനം. ജി.എച്ച് .എസ് കുപ്പാടി ജേതാക്കൾ: അജിൽ മികച്ച നടൻ

0
IMG_20181119_151254
By ന്യൂസ് വയനാട് ബ്യൂറോ
ഹൈസ്ക്കൂൾ വിഭാഗം നാടക മത്സരത്തിൽ ജി.എച്ച്.എസ് കുപ്പാടി ജേതാക്കൾ

സെഫീദ സെഫി, പി.പി. അഫ്സൽ

വടുവൻചാൽ: ഹൈസ്കൂൾ വിഭാഗ മലയാള നാടക മത്സരത്തിൽ ജി. എച്ച്.എസ് കുപ്പാടി ജേതാക്കൾ. തൊടിയിലെ ജീവജാല സംരക്ഷണം എന്ന ആശയത്തെ അടിസ്ഥാനമാക്കി അവതരിപ്പിച്ച എലിപ്പെട്ടി എന്ന നാടകത്തിനാണ് വിധി കർത്താക്കൾ ഒന്നാം സ്ഥാനം നൽകിയത്. .പത്ത് പേരടങ്ങുന്ന നാടക അഭിനേതാക്കൾ കോഴി, പാമ്പ്, എലി.തുടങ്ങിയ ജീവജാലങ്ങളുടെ വേഷങ്ങൾ ധരിച്ചാണ് ജീവജാല സംരക്ഷണമെന്ന ആശയത്തെ വേദിയിൽ അവതരിപ്പിച്ചത് .

   
        തുടർച്ചയായി അഞ്ചു വർഷത്തോളമായി കലോത്സവ വേദിയിൽ ഈ കുരുന്ന് അഭിനേതാക്കൾ മാറ്റുരക്കാൻ തുടങ്ങിയിട്ട്. അപ്പോഴൊക്കെ അവതരിപ്പിച്ച നാടക മികവിന് ഉന്നത സ്ഥാനവും ഈ വിദ്യാർത്ഥികൾ കരസ്ഥമാക്കിയിട്ടുണ്ട്. ശിവദാസ് കുഴിയിൽകാവ് രചന നിർവഹിച്ച എലിപ്പെട്ടി എന്ന നാടകത്തിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത് ഗിരീഷ് കാരാടിയാണ്. അഞ്ച് വർഷമായി ശിരീഷ് കാരാടിയുടെ സംവിധാനത്തിലെ നാടകം ഈ വിദ്യാർത്ഥികൾ കലോത്സവ വേദിയിലെ അരങ്ങിൽ മാറ്റുരക്കാൻ തുടങ്ങിയിട്ട് .ഇതേ നാടകത്തിൽ പാമ്പിന്റെ കഥാപാത്രത്തെ അവതരിപ്പിച്ച അജിൽ എന്ന വിദ്യാർത്ഥിയാണ് ഹൈസ്കൂൾ വിഭാഗം മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *