യു.ഡി.എസ്.എഫ് പൊലീസ് സ്റ്റേഷന്‍ മാര്‍ച്ച് നടത്തി.
യു.ഡി.എസ്.എഫ് പൊലീസ് സ്റ്റേഷന്‍ മാര്‍ച്ച് നടത്തി
കല്‍പ്പറ്റ: പുളിയര്‍മല ഗവ.ഐ.ടി.ഐ യൂണിയന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യു.ഡി.എസ്.എഫ് സ്ഥാപിച്ച തോരണങ്ങളും, മറ്റും ഡി.വൈ.എസ്.എഫ പ്രവര്‍ത്തകര്‍ നശിപ്പിച്ചു. ഇതു തടയന്‍ ശ്രമിച്ച യു.ഡി.എസ്.എഫ് പ്രവര്‍ത്തകരെ പനമരം എസ്.ഐ രാംകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം തടയുകയും, അക്രമം നടത്താന്‍ ഡി.വൈ.എഫ്.ഐകാര്‍ക്കും കൂട്ടുനില്‍ക്കുകയും ചെയ്തു. ഇതില്‍ പ്രതിഷേധിച്ച യു.ഡി.എഫ് നേതാക്കളെയും, പ്രവര്‍ത്തകരെയും ഡ്യൂട്ടിയിലുണ്ടായിരുന്ന പനമരം എസ്.ഐ അസഭ്യം പറയുകയും, അക്രമിക്കുകയും ചെയ്തു. എസ്.ഐയുടെ നടപടിയില്‍ പ്രതിഷേധിച്ച് എം.എസ്.എഫ്-കെ.എസ്.യു പ്രവര്‍ത്തകര്‍ കല്‍പ്പറ്റ സ്റ്റേഷനിലേക്ക് മാര്‍ച്ചും, ധര്‍ണ്ണയും നടത്തി. മാര്‍ച്ച് എം.എസ്.എഫ് സംസ്ഥാന കമ്മിറ്റിയംഗം ലുഖ്മാനുല്‍ ഹകീം വി.പി.സി ഉദ്ഘാടനം ചെയ്തു. കെ.എസ്.യു ജില്ലാ പ്രസിഡന്റ് അമല്‍ജോയി, എം.എസ്.എഫ് മണ്ഡലം സെക്രട്ടറി ഫായിസ് തലക്കല്‍, കെ.എസ്.യു ജില്ലാ സെക്രട്ടറി നിഖില്‍, നബീല്‍ നെല്ലിയമ്പം, അശ്ക്കര്‍, അക്ഷയ് സംസാരിച്ചു.





Leave a Reply