July 26, 2026

മതേതര ജനാധിപത്യം എന്ന വിഷയത്തിൽ വെള്ളമുണ്ട സ്കൂളിൽ ഏകദിന സെമിനാർ

0
IMG-20181120-WA0011
By ന്യൂസ് വയനാട് ബ്യൂറോ
 
വെള്ളമുണ്ട: 'മതേതര ജനാധിപത്യം എന്ന വിഷയത്തിൽ വെള്ളമുണ്ട ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂൾ ഏകദിന സെമിനാർ സംഘടിപ്പിച്ചു. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാർലമെന്ററി അഫയേഴ്സിന്റെ സഹകരണത്തോടെ നടത്തിയ സെമിനാർ മാനന്തവാടി എം. എൽ. എ ഒ. ആർ. കേളു ഉദ്ഘാടനം ചെയ്തു. വെള്ളമുണ്ട പഞ്ചായത്ത് പ്രസിഡന്റ് പി . തങ്കമണി  അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രിൻസിപ്പാൾ നിർമ്മലാദേവി സി.കെ. , വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സക്കീന കുടുവ, പി.ടി.എ. പ്രസിഡന്റ് ടി. മൊയ്തു, ഹെഡ്മിസ്ട്രസ് സുധ പി.കെ. എന്നിവർ സംസാരിച്ചു. 
പ്രശസ്ത കവിയും എഴുത്തുകാരനും സ്കൂളിലെ ഇംഗ്ലീഷ് വിഭാഗം അധ്യാപകനുമായ അബ്ദുൾ നാസർ പുതിയോട്ടിൽ അധ്യക്ഷനായ സെമിനാറിൽ അനൂപ് പോൾ വിഷയം അവതരിപ്പിച്ചു. മനോജ്, അബ്ദു സമദ്, സൗമ്യ മത്തായി, ലുക്മാൻ ടി. പി. എന്നീ കോളേജധ്യാപകർക്കൊപ്പം സെമിനാർ വിഷയത്തിൽ സ്കൂൾ തല ഉപന്യാസ രചനാ മത്സരത്തിൽ വിജയികളായ പി.ബി. മൻഷീന, പി.എച്ച്. റാബിയത്ത് എന്നിവരും പ്രബന്ധങ്ങൾ അവതരിപ്പിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *