May 10, 2026

വൈത്തിരി താലൂക്കിൽ റേഷൻകാർഡ് അപേക്ഷകൾ ഓൺലൈനായി മാത്രം

0
By ന്യൂസ് വയനാട് ബ്യൂറോ
     റേഷൻകാർഡ് സംബന്ധമായ എല്ലാ അപേക്ഷകളും നവംബർ 17 മുതൽ ഓൺലൈനായും അക്ഷയ കേന്ദ്രങ്ങൾ വഴിയും മാത്രമേ സ്വീകരിക്കുകയുള്ളൂവെന്ന് വൈത്തിരി താലൂക്ക് സപ്ലൈ ഓഫീസർ അറിയിച്ചു. ഓൺലൈൻ അപേക്ഷകൾ സമർപ്പിക്കുന്നവർ പ്രിന്റ് ഔട്ടും മറ്റു അനുബന്ധ രേഖകളും ബുധനാഴ്ച ദിവസങ്ങളിൽ ഓഫീസിൽ സമർപ്പിക്കണം. റേഷൻകാർഡ് അപേക്ഷകൾ ഇനി മുതൽ നേരിട്ട് വൈത്തിരി താലൂക്ക് ഓഫീസിൽ സ്വീകരിക്കില്ല.
       വൈത്തിരി താലൂക്ക് സപ്ലൈ ഓഫീസിൽ നിന്നും മറ്റു താലൂക്ക് സപ്ലൈ ഓഫീസുകളിലേക്ക് നൽകുന്നതിന് കാർഡുടമകൾ നൽകിയ അപേക്ഷകളിൽ റിഡക്ഷൻ, സറണ്ടർ സർട്ടിഫിക്കറ്റുകളും സപ്ലൈ ഓഫീസിൽ തയ്യാറായിട്ടുണ്ട്. സർട്ടിഫിക്കറ്റുകൾ ഓഫീസിൽ നിന്നും നവംബർ 22 മുതൽ വിതരണം ചെയ്യും. അപേക്ഷകർ ഓഫീസിൽ നിന്നും നൽകിയ ടോക്കൺ, അസ്സൽ റേഷൻകാർഡ്, സർട്ടിഫിക്കറ്റിന്റെ വില എന്നിവ സഹിതം ഓഫീസിൽ ഹാജരായി കൈപ്പറ്റേണ്ടതാണെന്ന് വൈത്തിരി താലൂക്ക് സപ്ലൈ ഓഫീസർ അറിയിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *