May 19, 2024

മൂല്യവര്‍ദ്ധിത ഉല്പന്ന നിര്‍മ്മാണത്തില്‍ സപ്തദിന പരിശീലനം സമാപിച്ചു

0
Dic Mssrf Value Addition
കൽപ്പറ്റ: .. എം. എസ്. സ്വാമിനാഥന്‍ ഗവേഷണ നിലയത്തിന്‍റെയും  ജില്ലാവ്യവസായ കേന്ദ്രത്തിന്‍റെയും ആഭിമുഖ്യത്തില്‍ ടെക്നോളജി മാനേജ്മെന്‍റ് ഡവലപ്മെന്‍റ് പ്രോഗ്രാമിന്‍റെ ഭാഗമായി തെരഞ്ഞെടുക്കപ്പെട്ട 26 യുവ കര്‍ഷകര്‍ക്കായി പഴം, പച്ചക്കറി, ചക്ക തുടങ്ങയവയില്‍ നിന്നുള്ള മൂല്യവര്‍ദ്ധിത ഉല്പന്ന നിര്‍മ്മാണത്തില്‍ സംഘടിപ്പിച്ച സപ്തദിന പരിശീലനം സമാപിച്ചു. വാഴപിണ്ടിയില്‍ നിന്നുള്ള വടുക് തുടങ്ങി ചക്കകൊണ്ടുള്ള ബിരിയാണി വരെയുള്ള വിഭവങ്ങള്‍ തയ്യാറാക്കാന്‍ പരിശീലനം നല്കി. ബനാന ചീസ്, ബനാന ഹലുവ, നെല്ലിക്ക അച്ചാര്‍, സ്ക്വാഷ്, ഇടിച്ചക്ക അച്ചാര്‍, ഇടിച്ചക്ക പുളിയിഞ്ചി, ഇടിച്ചക്ക കട്ലറ്റ്, ഇടിച്ചക്ക പക്കവട, തേന്‍ നെല്ലിക്ക, വാഴപ്പിണ്ടി അച്ചാര്‍, ചക്ക ഉണ്ണിയപ്പം, ചക്കനാന്‍, ചക്ക റോള്‍, ചക്കക്കുരു പത്തിരി, ചക്ക സ്ക്വാഷ്, തക്കാളി സോസ്, കുമ്പളങ്ങ വടുക്, മിക്സഡ് ഫ്രൂട്ട് അച്ചാര്‍, മിക്സഡ് വെജിറ്റബിള്‍ അച്ചാര്‍, വെര്‍ജിന്‍ കോക്കനട്ട് ഓയില്‍, ടൂട്ടിഫ്രൂട്ടി, നാല്‍കട്ട് ബിസ്കറ്റ്, മിക്സഡ് ഫ്രൂട്ട് ജാം തുടങ്ങിയ വിഭവ നിര്‍മ്മാണത്തില്‍ പരിശീലനം നല്കി. പത്മിനി ശിവദാസ് പരിശീലനത്തിന് നേതൃത്വം നല്കി. സമാപന ചടങ്ങില്‍ ട്രെയ്നിങ്ങ് കോ-ഓര്‍ഡിനേറ്റര്‍ പി. രാമകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. എം. എസ് സ്വാമിനാഥന്‍ ഗവേഷണ നിലയം മേധാവി വി. വി. ശിവന്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.  
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *