September 29, 2026

കരുവള്ളിക്കുന്ന് ഉപതെരഞ്ഞെടുപ്പ് 29ന്

0
By ന്യൂസ് വയനാട് ബ്യൂറോ

സുല്‍ത്താന്‍ ബത്തേരി നഗരസഭയിലെ  കരുവള്ളിക്കുന്ന് വാര്‍ഡിലെ ഉപതെരഞ്ഞെടുപ്പ് നവംബര്‍ 29ന് നടക്കും.   വാര്‍ഡില്‍ പോളിംഗ് സ്റ്റേഷനുകളായി നിര്‍ണ്ണയിച്ചിട്ടുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് 28നും 29നും വാര്‍ഡ് പരിധിക്കുള്ളില്‍ വരുന്ന സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വോട്ടെടുപ്പ് ദിവസവും അവധി ആയിരിക്കും.  വോട്ടെടുപ്പ് രാവിലെ 7 മുതല്‍ 5 വരെ നടക്കും. വോട്ടെണ്ണല്‍ 30ന് രാവിലെ 10 മുതല്‍ തുടങ്ങും. 27ന് വൈകീട്ട് 5 മുതല്‍ 30ന് വൈകീട്ട് 5 വരെ നഗരസഭയില്‍ സമ്പൂര്‍ണ്ണ മദ്യനിരോധനം ഏര്‍പ്പെടുത്തി.  വാര്‍ഡ് പരിധിയില്‍ 27ന് വൈകീട്ട് 5 മുതല്‍ 29ന് വൈകീട്ട് 5 വരെ പരസ്യമായ തെരഞ്ഞെടുപ്പ് പ്രചാരണവും നിരോധിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news