April 28, 2024

വീട് നഷ്ടപ്പെട്ടവര്‍ക്ക് ഡിസംബര്‍ 15 നകം തുക വിതരണം ചെയ്യും

0

വീട് നഷ്ടപ്പെട്ടവര്‍ക്ക് ഡിസംബര്‍ 
15നകം തുക വിതരണം ചെയ്യും

ജില്ലയില്‍ പ്രളയത്തില്‍ നശിച്ച വീടുകള്‍ പുനര്‍നിര്‍മിക്കാന്‍ സര്‍ക്കാര്‍ അനുവദിച്ച തുകയുടെ വിതരണം ഡിസംബര്‍ 15നകം പൂര്‍ത്തിയാക്കും. ജില്ലാ കളക്ടര്‍ എ.ആര്‍ അജയകുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ജില്ലയില്‍ 866 വീടുകള്‍ പ്രളയത്തില്‍ പൂര്‍ണമായി നശിച്ചതായാണ് കണക്ക്. 211 പേര്‍ക്ക് ധനസഹായത്തിന്റെ ആദ്യഗഡു നല്‍കി. ശേഷിക്കുന്നവര്‍ക്കുള്ള തുകയാണ് ഉടന്‍ വിതരണം ചെയ്യുക. പഞ്ചായത്ത്, റവന്യൂ ഓഫിസുകളില്‍ ലഭിച്ചിട്ടുള്ള അപേക്ഷകളില്‍ നവംബര്‍ 30നകം സംയുക്ത പരിശോധന പൂര്‍ത്തിയാക്കും. അര്‍ഹതാ ലിസ്റ്റില്‍ നിന്നു വിട്ടുപോയ കുടുംബങ്ങളുടെ വിവരങ്ങള്‍ വില്ലേജ് ഓഫിസര്‍മാര്‍ ശേഖരിക്കും. ഇങ്ങനെ കണ്ടെത്തുന്ന കുടുംബങ്ങളുടെ വിശദവിവരങ്ങള്‍ നവംബര്‍ 28നകം റിപ്പോര്‍ട്ട് ചെയ്യണമെന്നു കളക്ടര്‍ നിര്‍ദ്ദേശിച്ചു. വീട് നഷ്ടപ്പെട്ട പട്ടികവര്‍ഗ കുടുംബങ്ങളുടെ വിവരങ്ങളും ബുധനാഴ്ചയ്ക്കകം നല്‍കണം. ഇവര്‍ക്ക് പട്ടികവര്‍ഗ വികസനവകുപ്പ് മുഖേന വീട് നിര്‍മിച്ചുനല്‍കാന്‍ നടപടിയെടുക്കും. സഹകരണവകുപ്പ് മുഖേന ജില്ലയില്‍ പ്രളയബാധിത മേഖലകളിലെ 84 കുടുംബങ്ങള്‍ക്ക് വീട് നിര്‍മിച്ചു നല്‍കുന്നുണ്ട്. ഇവരെ പ്രളയ പുനരധിവാസ വീട് നിര്‍മാണ പദ്ധതിയിലേക്ക് പരിഗണിക്കില്ല. കെടുതിയില്‍ വീടും സ്ഥലവും നഷ്ടപ്പെട്ടവര്‍ക്ക് 10 ലക്ഷവും വീട് നഷ്ടപ്പെട്ടവര്‍ക്ക് നാലുലക്ഷവുമാണ് ലഭിക്കുക. യോഗത്തില്‍ സബ് കലക്ടര്‍ എന്‍ എസ് കെ ഉമേഷ്, സുല്‍ത്താന്‍ ബത്തേരി, വൈത്തിരി, മാനന്തവാടി താലൂക്ക് തഹസില്‍ദാര്‍മാര്‍, വില്ലേജ് ഓഫിസര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *